Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിങ്ങള്‍ കരുതും മോദിയറുടെ ഒരു പടം ഇട്ടേച്ചുംവെച്ചു ഇങ്ങേരെന്നതാ ഈ ‘വളുവളാന്നു’ പറഞ്ഞോണ്ടിരിക്കുന്നതു എന്ന്; മോദിയെ രസകരമായി വിമർശിച്ച് ബാലചന്ദ്ര മേനോന്‍

01 APRIL 2019 05:16 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പ്രധാനമന്ത്രി നരേന്ദ്രമോദിയെ രസകരമായി വിമർശിച്ചുകൊണ്ട് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘നമോ ടിവി’ എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുന്നെന്ന വാര്‍ത്തയെ തന്റെ സിനിമ ജീവിതത്തിലെ സംഭവങ്ങളിലൂടെ നിരീക്ഷിക്കുകയാണ് ബാലചന്ദ്ര മേനോന്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് മോദിയോടുള്ള ബാലചന്ദ്ര മേനോന്റെ രസകരമായ വിമര്‍ശനം.

ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

ഇത് വെറും തമാശയാണ് …എന്ന് പറഞ്ഞാല്‍ വെറും തമാശ .’ ഈ കുറിപ്പിന്റെ പിന്നില്‍ എന്തെങ്കിലും ‘ഗൂഢാലോചന’ ഉണ്ടെന്നോ ഞാന്‍ ഒരു ‘ പുകവലയം ‘ സൃഷ്ട്ടിക്കുകയാണെന്നെന്നൊന്നും ദയവായി കാട് കയറി ചിന്തിക്കരുതെന്നു പ്രത്യേക മുന്നറിയിപ്പ് . എന്റെ തലേലെഴുത്തിനെ പറ്റിയാണ് പറയാന്‍ പോകുന്നത് …

എല്ലാര്‍ക്കുമുള്ളതു പോലെ എനിക്കും ഒരു ജാതകം ഉണ്ടല്ലോ . അത് സംബന്ധിച്ച ഒരു ചുഴിക്കുറ്റമാണ് എനിക്ക് പറയാനുള്ളത്. നിങ്ങള്‍ കരുതും മോദിയറുടെ ഒരു പടം ഇട്ടേച്ചുംവെച്ചു ഇങ്ങേരെന്നതാ ഈ ‘വളുവളാന്നു’ പറഞ്ഞോണ്ടിരിക്കുന്നതു എന്ന് ..
പറയാം മാഷേ …ഇച്ചിരി ക്ഷമീര് ..

എണ്‍പതുകളില്‍ ഞാന്‍ ‘ പ്രേമഗീതങ്ങള്‍’ . എന്ന എന്റെ ആദ്യത്തെ സമ്പൂര്‍ണ്ണ കാംപസ് ചിത്രം റിലീസ് ചെയ്തു. അതിനു ഒപ്പം ഭാഗ്യരാജിന്റെ ‘മൗനഗീതങ്ങള്‍ ‘ എന്ന തമിഴ് ചിത്രവും തിയേറ്ററുകളില്‍ എത്തി. വല്ല കാര്യവുമുണ്ടോ ? പ്രേമഗീതനകളും മൗന ഗീതങ്ങളും ഒരുമിച്ചു വന്നപ്പോള്‍ എന്തോ ഒരു ഇത് . അതൊക്കെ ശരി സമ്മതിച്ചു …മോദിക്കും ഇതിനും തമ്മില്‍ എന്ത് ബന്ധം എന്ന് പറ . ”ശടാ…. നിങ്ങള്‍ തോക്കില്‍ കേറി വെടി വെക്കല്ലപ്പാ .. ..ഞാന്‍ പറയാം ‘
‘എന്നാ പറ ‘..

1982 ല്‍ ഞാന്‍ . ‘ഇത്തിരി നേരം ഒത്തിരി കാര്യം’ എന്ന പേരില്‍ ബുദ്ധിമാന്ദ്യം അനുഭവിക്കുന്ന കുറെ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ഒരു ചിത്രം പുറത്തിറക്കി . 1986 ആയപ്പോള്‍ ഏതാണ്ട് അതേ പശ്ചാത്തലത്തില്‍ ‘ താളവട്ടം ‘എന്നൊരു സിനിമ പ്രിയന്‍ സംവിധാനം ചെയ്തു ..

1985 ല്‍ ഞാന്‍ കാര്‍ത്തിക എന്ന നടിയെ മലയാളിക്ക് പരിചയപ്പെടുത്തിക്കൊണ്ടു ‘ മണിച്ചെപ്പു തുറന്നപ്പോള്‍ ‘ എന്നൊരു സിനിമ തയ്യാറാക്കി . കാര്‍ത്തികയുടെ ഭര്‍ത്താവായി അഭിനയിക്കേണ്ട വേഷമായിരുന്നു എന്റേത് . 1988 ആയപ്പോള്‍ മോഹന്‍ലാല്‍ ഭര്‍ത്താവായി അഭിനയിച്ചുള്ള ‘ചിത്രം’ പുറത്തു വന്നു . നായിക രഞ്ജിനി .. സംവിധാനം വീണ്ടും പ്രിയന്‍. 1993 ല്‍ ആനിയെ നായികയാക്കിയുള്ള എന്റെ ചിത്രം . ‘അമ്മയാണെ സത്യം ‘ പുറത്തു വന്നു . ആനി ആണ്‍ വേഷത്തില്‍ വന്നു എന്നതായിരുന്നു ആ പ്രേക്ഷകര്‍ ആ പടത്തെ നെഞ്ചിലേറ്റാന്‍ കാരണം
.
2005 ആയപ്പോള്‍ ദേണ്ടേ വരുന്നു ‘രസതന്ത്രം ‘എന്ന സത്യന്‍ അന്തിക്കാട് ചിത്രം .ആനിക്കു പകരം മീര ജാസ്മിന്‍ ആണ്‍ വേഷം കെട്ടി പ്രേക്ഷരെ സന്തോഷിപ്പിച്ചു . ‘അമ്മയാണെ സത്യത്തില്‍’ മുകേഷ് ചെയ്!തത് മോഹന്‍ലാല്‍ ”രസതന്ത്രത്തില്‍ ‘ വെടിപ്പാക്കി. ‘അതൊക്കെ ഞങ്ങള്‍ക്കറിയാവുന്ന കാര്യമാ …ഇനിയെങ്കിലും പറ മോദിക്കിവിടെ എന്താ കാര്യമെന്ന് ? എന്ത് തെറ്റാണ് അദ്ദേഹം നിങ്ങളോടു ചെയ്തത് ? ‘

എന്നതാണെന്നോ ? ഭയങ്കര ‘ചെയ്ത്തല്ലേ’ എനിക്കിട്ടു ചെയ്തത് . ഞാന്‍ ‘filmy FRIDAYS ‘ എന്ന പേരില്‍ എന്റെ യൂ ട്യൂബില്‍ ഒരു പുതിയ പ്രോഗ്രാം തുടങ്ങാന്‍ പോവുകയാണ് . എന്റെ ഇന്നിത് വരെയുള്ള സിനിമ ജീവിതത്തിന്റെ ഒരു ദൃശ്യാവിഷ്‌ക്കാരമാണ് സംഗതി പ്രാരംഭ പണികളൊക്കെ കഴിഞ്ഞു .വരുന്ന ഏപ്രില്‍ 12 മുതല്‍ എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 7 മണിക്ക് ഞാന്‍ നിങ്ങളോടൊപ്പമുണ്ടാവും . അപ്പോഴാണ് മോഡി യൂ ട്യൂബ് തുടങ്ങുന്നു എന്ന വാര്‍ത്ത ഞാന്‍ വായിക്കുന്നത . ഇനി പറ .. ഞാന്‍ ‘ വളവളാ’ പറഞ്ഞോണ്ടിരുന്നതിന്റെ കാരണം ഇപ്പം മനസ്സിലായോ?

എന്നാലും പ്രിയപ്പെട്ട മോദി …സിനിമയില്‍ ഈ അനുഭവം ഒരുപാട് എനിക്കുണ്ടായിട്ടുണ്ട് . പക്ഷെ താങ്കളില്‍ നിന്ന് ഇങ്ങനെ ഒന്ന് , അതും ഈ തെരഞ്ഞെടുപ്പുവേളയില്‍, ഞാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചതല്ല . എനിക്ക് മനസ്സിലാകാത്തത് എന്റെ യു ട്യൂബ് കാര്യം ആര് അദ്ദേഹത്തോട് പറഞ്ഞു എന്നാണു. എന്തായാലും ഞാന്‍ പിന്നോട്ടില്ല ഏപ്രില്‍ 12 ന് തന്നെ എന്റെ വള്ളം ഇറക്കും . അല്ലെങ്കിത്തന്നെ എന്റെ ഫേസ്ബുക്ക് മിത്രങ്ങള്‍ ഉള്ളപ്പോള്‍ ഞാന്‍ എന്തിനു മടിക്കണം ?മറക്കല്ലേ ; ഏപ്രില്‍ 12 വെള്ളിയാഴ്ച വൈകിട്ട് കൃത്യം 7 മണി .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends