'ഭര്‍ത്താവിനെ കൊന്നവര്‍ ഇപ്പോള്‍ രമയെയും മാനസികമായി ദ്രോഹിക്കുന്നു'; കെ.കെ. രമയ്ക്കെതിരേ കേസെടുത്ത നടപടിയില്‍ സിപിഎമ്മിനെതിരേ വിമര്‍ശനവുമായി കെ. മുരളീധരന്

പി. ജയരാജനെതിരായ കൊലയാളി പരാമര്‍ശത്തില്‍ ആര്‍എംപി നേതാവ് കെ.കെ. രമയ്ക്കെതിരേ കേസെടുത്ത നടപടിയില്‍ സിപിഎമ്മിനെതിരേ വിമര്‍ശനവുമായി കെ. മുരളീധരന്. സത്യം പറഞ്ഞാല്‍ ജയിലിലിടുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. ആദ്യം ഭര്‍ത്താവിനെ കൊന്നവര്‍ ഇപ്പോള്‍ രമയെയും മാനസികമായി ദ്രോഹിക്കുകയാണെന്നും മുരളീധരന് പറഞ്ഞു. കെ.കെ. രമയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















