Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യസ്‌നേഹികള്‍ ബിജെപി സര്‍ക്കാരിനെ താഴയിറക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ ഭരണം തുടര്‍ന്ന് കൂടാ. അവരെ താഴെ ഇറക്കണം. പകരം ബദല്‍ സംവിധാനം വേണം

01 APRIL 2019 08:49 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

രാജ്യസ്‌നേഹികള്‍ ബിജെപി സര്‍ക്കാരിനെ താഴയിറക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ ഭരണം തുടര്‍ന്ന് കൂടാ. അവരെ താഴെ ഇറക്കണം. പകരം ബദല്‍ സംവിധാനം വേണം. അത് പേരുമാറിയത് കൊണ്ടുമാത്രം കാര്യമില്ല. ബദല്‍ നയങ്ങളോടെയുള്ള സെക്കുലര്‍ സര്‍ക്കാര്‍ ആണ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാലക്കുടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റിന് വോട്ടഭ്യര്‍ത്ഥിച്ച് കോലഞ്ചേരിയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി. 

ബി.ജെ.പിയുടെ വര്‍ഗീയ, ജനാദ്രേഹ ഭരണത്തിന് തുടര്‍ച്ചയുണ്ടായാല്‍ ഇതിലും മോശമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും പിണറായി ഓര്‍മിപ്പിച്ചു . അതുകൊണ്ടു രാജ്യസ്‌നേഹികള്‍ , രാജ്യത്തിന്റെ ഒരുമയും ഐക്യവും കാത്തുസൂക്ഷിക്കണം. ഇപ്പോഴത്തെ ഭരണത്തിന് അന്ത്യം വേണം. എല്‍ഡിഎഫും അതാണ് ആഗ്രഹിക്കുന്നത്. ബദല്‍ നയങ്ങളാണ് വേണ്ടത്. മതനിരപേക്ഷ ഭരണമാണ് വരേണ്ടത്. അതില്ലാത്തതിന്റെ പ്രശ്‌നങ്ങള്‍ രാജ്യം കഴിഞ്ഞ കുറെ കാലമായി അനുഭവിക്കുന്നു. ജനങ്ങളുടെ അസംതൃപ്തി മുതലെടുത്താണ് ബിജെപി അധികാരത്തിലേറിയത്. കള്ളപണം പിടിച്ചെടുക്കും. ഓരോരുത്തരുടെ അക്കൗണ്ടിലേക്കും 15 ലക്ഷം രൂപ വരുമെന്നതടക്കം വാഗ്ദാ്‌നങ്ങള്‍ അവര്‍ നല്‍കി . പക്ഷെ ഒന്നും നടന്നില്ല.

ബി.ജെ.പി ഒരു മാറ്റവും ഉണ്ടാക്കിയില്ല. കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും നയങ്ങള്‍ ഒന്നാണ്. ഒരേ സാമ്പത്തികനയമാണ് രണ്ട് കൂട്ടര്‍ക്കും. ആഗോളവത്കരണത്തിന്റെ അടിസ്ഥാനത്തിലുള്ള ഉദാരവത്കരണമാണ് ഇവര്‍ പിന്തുടരുന്നത്. അതിന്റെ കെടുതിയാണ് ജനം അനുഭവിക്കുന്നത്
2009 മുതല്‍ 2014 വരെയുള്ള ഘട്ടത്തില്‍ രണ്ടാം യു.പി.എ ഒരു ഗവര്‍മെന്റ് ഭരിച്ചു. എത്രമാത്രം ജനദ്രോഹമായിരുന്നു ആ സര്‍ക്കാര്‍. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ചു. കേന്ദ്രമന്ത്രിമാരടക്കം ഉള്‍പ്പെട്ട നിരവധി അഴിമതികള്‍, കര്‍ഷക ആത്മഹത്യ, എല്ലാ വിഭാഗം തൊഴിലാളികളും പ്രക്ഷോഭത്തിലേക്ക് ഇറങ്ങേണ്ട സാഹചര്യം ഒരുക്കു. അങ്ങനെയാണ് മോദി അധികാരത്തിലെത്തിയത്. 

ബിജെപി കണക്ക് കൂട്ടാന്‍ മിടുക്കരാണ്. കണക്ക്കൂട്ടാന്‍ മാത്രമല്ല; കോടി നീട്ടാനും മിടുക്കരാണ്. ആ പണത്തില്‍ വീഴാത്തവരാകണം തെരഞ്ഞെടുത്ത് അയക്കുന്നവര്‍. നമ്മള്‍ തെരഞ്ഞെടുത്ത് അയക്കുന്നവര്‍ വിശ്വസ്തരായിരിക്കണം. കോണ്‍ഗ്രസില്‍ ആരുണ്ടങ്ങനെ .കേരളത്തിലടക്കം പലരും മറുകണ്ടം ചാടാന്‍ തയ്യാറായി നില്‍ക്കുന്നവരല്ലേ. അതുകൊണ്ട് വോട്ട് പാഴാക്കി കളയരുത്. ബദല്‍ നയമുള്ള ബദല്‍ സര്‍ക്കാര്‍ എന്നു പറയുന്നതിന് ഉദാഹരണമാണ് ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാരെന്നും പിണറായി ചൂണ്ടിക്കാട്ടി. ഇടത്പക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ച് വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കാന്‍ ഇറങ്ങിയതോടെയാണ് രാഹുല്‍ പ്രധാനമന്ത്രിയാകാന്‍ വേണ്ടി നടത്തിയ സമ്മേളനത്തില്‍ വാളുയര്‍ത്തിയ പിണറായി ഇന്ന് വിമര്‍ശനവുമായി രംഗത്തെത്തിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends