കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്ത്യയുടെ ഡല്‍ഹി, കോഴിക്കോട് സര്‍വീസുകള്‍ ഇന്ന് ആരംഭിക്കും

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്ത്യയുടെ ഡല്‍ഹി, കോഴിക്കോട് സര്‍വീസുകള്‍ ഇന്ന് തുടങ്ങും. ചൊവ്വ, ബുധന്‍, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡല്‍ഹിയില്‍നിന്ന് കണ്ണൂര്‍ വഴി കോഴിക്കോട്ടേക്കും തിരിച്ചുമാണ് സര്‍വീസ്. രാവിലെ 9.05ന് ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട് 12.15ന് കണ്ണൂരിലെത്തും. ഉച്ചയ്ക്ക് ഒന്നിന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 1.30ന് കോഴിക്കോട്ടെത്തും.
തിരിച്ച് 2.15 ന് കണ്ണൂരിലേക്ക് പുറപ്പെട്ട് 2.45ന് കണ്ണൂരിലെത്തും. തുടര്‍ന്ന് 3.30നാണ് ഡല്‍ഹിയിലേക്കുള്ള സര്‍വീസ്. ഇത് 6.45ഓടെ ഡല്‍ഹിയില്‍ എത്തിച്ചേരും.എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബഹ്‌റൈന്‍ വഴി കുവൈത്തിലേക്കുള്ള സര്‍വീസ് തിങ്കളാഴ്ച തുടങ്ങി.
തിങ്കള്‍, ശനി ദിവസങ്ങളിലാണ് സര്‍വീസ്. മസ്‌കറ്റിലേക്കും ചൊവ്വാഴ്ച മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തും. ആഴ്ചയില്‍ മൂന്നു ദിവസമാണ് മസ്‌കറ്റ് സര്‍വീസ്. ഇതോടൊപ്പം ഷാര്‍ജയിലേക്കുള്ള അധിക സര്‍വീസ് മൂന്നുമുതല്‍ തുടങ്ങും. ഇന്‍ഡിഗോ, ഗോ എയര്‍ കമ്പനികളും വേനല്‍ക്കാല ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി കണ്ണൂരില്‍നിന്ന് അധിക ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട്. മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണിത്.
https://www.facebook.com/Malayalivartha





















