അശ്ലീല വെബ്‌സൈറ്റുകളില്‍ കയറി കുട്ടികളുടെ വീഡിയോകള്‍ കാണുന്നത് ഹരം; ഒരു വീഡിയോ പോലും കളയാതെ ഫോണില്‍ സൂക്ഷിക്കുകയും വാട്സ്‌ആപ്പ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നത് പതിവായപ്പോൾ സൈബര്‍സെല്‍ നോട്ടമിട്ടു; റാന്നിയിൽ പകൽ മാന്യനായ വിഷ്ണു പിടിയിലായതോടെ പുറത്ത് വരുന്നത് ഇങ്ങനെ...

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണെന്നും, നിരന്തരം ഇവ കാണുന്നവര്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകള്‍ കുടുങ്ങുമെന്നും ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവ് അറിയിച്ചു. അതേസമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റില്‍. റാന്നി മന്ദിരംപടിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഉതിമൂട് മാമ്ബാറ പുത്തന്‍ വീട്ടില്‍ വിഷ്ണു(20) വാണ് പിടിയിലായത്.
ജില്ലാ പൊലീസ് സൈബര്‍സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. വീടിനുസമീപത്തു നിന്ന് ഇന്നലെ രാവിലെ പത്തിനാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. ഇന്റര്‍നെറ്റിലെ അശ്ലീല വെബ്‌സൈറ്റുകളില്‍ കുട്ടികളുടെ വീഡിയോകള്‍ മാത്രമാണ് ഇയാള്‍ കണ്ടിരുന്നത്. തുടര്‍ന്ന് അവ ഫോണില്‍ സൂക്ഷിക്കുകയും വാട്സ്‌ആപ്പ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വരികയായിരുന്നു.
https://www.facebook.com/Malayalivartha





















