ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ രംഗത്ത്

ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ രംഗത്ത്. പൊന്നാനിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിന് വോട്ടഭ്യര്‍ഥിച്ച് നടത്തിയ പൊതുസമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് വനിത സ്ഥാനാര്‍ഥിയെ വിജയരാഘവന്‍ അധിക്ഷേപിച്ചത്.
പത്രിക സമര്‍പ്പിച്ച ശേഷം കുഞ്ഞാലിക്കുട്ടിയെ കണ്ടതിനെ ചൊല്ലിയാണ് മോശം പരാമര്‍ശം നടത്തിയത്. പത്രിക സമര്‍പ്പിച്ച ശേഷം രമ്യ പി.കെ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിരുന്നു. അതോട് കൂടി ആ കുട്ടിയുടെ കാര്യം എന്തായെന്ന് അറിയില്ലെന്നായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. വിജയരാഘവന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
0"
https://www.facebook.com/Malayalivartha





















