അതിവേഗത്തില്‍ പാഞ്ഞ ആംബുലന്‍സ് രണ്ട് സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചുതെറിപ്പിച്ചു!

അതിവേഗത്തില്‍ പാഞ്ഞ ആംബുലന്‍സ് ഒരു ഓട്ടോയെ മറികടന്നെത്തവേ രണ്ട് സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
റോഡിലൂടെ ലൈറ്റിട്ട് അതിവേഗത്തില്‍ പായുന്ന ആംബുലന്‍സ്. ഒരു ഓട്ടോയെ മറികടന്ന ശേഷം രണ്ട് സ്‌കൂട്ടറുകള്‍ക്കിടയിലൂടെ മുന്നോട്ടുപോകുവാന്‍ ശ്രമം നടത്തുന്നതിനിടയിലാണ് അവയെ ഇടിച്ചുതെറിപ്പിക്കുന്നത്.
ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറിലെ മൂന്ന് യാത്രക്കാര്‍ റോഡിലേക്ക് വീഴുന്നത് വിഡിയോയില്‍ കാണാം.
ഇവര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ടെന്ന് വിഡിയോയില്‍ നിന്ന് മനസ്സിലാക്കാം. ആംബുലന്‍സില്‍ രോഗികളുണ്ടോ എന്ന കാര്യം വ്യക്തമല്ല.
ആ ആംബുലന്‍സില്‍ തന്നെ പരുക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകുകയും ചെയ്തു.
https://www.facebook.com/Malayalivartha





















