Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രഹനയുടെ തുടകൾക്കും, ലിബിയുടെ അക്ഷരങ്ങൾക്കും വ്രണപ്പെടുത്താവുന്ന വികരബലം മാത്രമേ മതവികാരത്തിനുള്ളൂ:- ഫേസ്ബുക്ക് പോസ്റ്റുമായി ജോമോള്‍ ജോസഫ്

02 APRIL 2019 11:43 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ലിബിയെ അറസ്റ്റ് ചെയ്തതിനെതിരെ ജോമോള്‍ ജോസഫ് രംഗത്ത്.സംഘപരിവാര്‍ നിയമം കയ്യിലെടുത്ത് ഭരണഘടനക്കും സുപ്രീം കോടതിവിധിക്കും പുല്ലുവില കല്‍പ്പിച്ച്‌ ഈ സ്ത്രീകളെ മുഴുവനും ആട്ടിയോടിക്കുകയോ, ആക്രമിക്കുകയോ, ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയോ ചെയ്തിരുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു. കേരളം ഭരിക്കുന്നത് സിപിഐ(എം) നയിക്കുന്ന ഇടതുപക്ഷ സര്‍ക്കാരാണെന്നാണ് എന്റെ ധാരണ, പക്ഷെ ഈ നടക്കുന്നത് മുഴുവനും സംഘപരിവാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കണ്ടുവരുന്ന രീതിയാണെന്നും ഇവർ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

 മതവികാരം വ്രണപ്പെടുന്ന കേരളത്തിൽ,

ശബരമലക്ക് പോയ രണ്ടാമത്തെ യുവതിയേയും പോലീസ് അറസ്റ്റ് ചെയ്തു. ശബരിമലയിലെ പ്രവേശനം സുപ്രീംകോടതി വിധി നിയമപരമായ അവകാശമായി സുപ്രീം കോടതി സ്ത്രീകൾക്ക് അനുവദിച്ചതിന് ശേഷം നിരവധി സ്ത്രീകൾ ശബരിമല ദർശനത്തിനായി പോകുകയും, സംഘപരിവാർ നിയമം കയ്യിലെടുത്ത് ഭരണഘടനക്കും സുപ്രീം കോടതിവിധിക്കും പുല്ലുവില കൽപ്പിച്ച് ഈ സ്ത്രീകളെ മുഴുവനും ആട്ടിയോടിക്കുകയോ, ആക്രമിക്കുകയോ, ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയോ ചെയ്തിരുന്നു.

അത്തരത്തിൽ ശബരിമല ദർശനത്തിനായി പുറപ്പെട്ട്, യാത്രാമദ്ധ്യേ ബസ് സ്റ്റാന്റിൽ വെച്ച് തടഞ്ഞ് സംഘപരിവാർ തിരിച്ചയച്ച ലിബി സി .എസ് എന്ന ആലപ്പുഴക്കാരിയായ യുവതിയെയാണ്, മതവികാരം വ്രണപ്പെടുത്തിയെന്ന സംഘപരിവാർ പ്രവർത്തകൻ കൊടുത്ത പരാതിയിൽ, കേസെടുത്ത് ഇന്ന് സംസ്ഥാനത്തെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സുപ്രീം കോടതി വിധി അനുസരിച്ച് ശബരിമല ദർശനത്തിനായി പോയ ലിബിയെ തടഞ്ഞ് സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് തടസ്സംനിന്നവർക്കെതിരായ കേസെവിടെ പോലീസേ? ഇന്ത്യൻ ഭരണഘടന മൌലീകാവകാശമായി ഏതൊരു പൌരനും ഉറപ്പുനൽകുന്ന സഞ്ചാര സ്വാതന്ത്ര്യം ലിബിയെന്ന ഇന്ത്യൻ പൌരന് ഹനിച്ച ആളുകളുകളുടെ പേരിലുള്ള കേസെവിടെ പോലീസേ?

ഒരു സ്ത്രീയെ അകാരണമായി വഴിയിൽ തടഞ്ഞുവെച്ച്, അവരെ തെറിയഭിഷേകം നടത്തിയ, അവരെ കടന്നാക്രമിച്ചവരുടെ പേരിലുള്ള കേസെവിടെ പോലീസേ? അകാരണമായി, അക്രമം ലക്ഷ്യംവെച്ച് അസംബ്ലിചെയ്ത്, ലിബിയെ തടഞ്ഞവർക്കെതിരായ കേസെവിടെ പോലീസേ? ലിബിയെ വേശ്യയെന്നു വിളിക്കുകയും, ബോഡിഷെയിമിങ്ങടക്കം സകവിധ കടന്നാക്രമണവും നടത്തി, അവരുടെ സ്ത്രീത്വത്തിന് നേരേ കടന്നാക്രമണം നടത്തിയ കേസെവിടെ പോലീസേ? സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ട പോലീസ് തന്നെ, ലിബിയുടെ യാത്ര തുടരാനായി അവരെ അനുവദിക്കാതെ,അവരെ പോലീസ് വാഹനത്തിൽ ബലമായി കയറ്റി തിരിച്ചയച്ചതിന് കേസെവിടെ പോലീസേ?

സുപ്രീം കോടതി വിധി നടപ്പിലാക്കാനായി, ലിബിക്ക് പോലീസ് സുരക്ഷ നൽകാത്തതിന്റെ കേസെവിടെ പോലീസേ? കേരളം ഭരിക്കുന്നത് സിപിഐ(എം) നയിക്കുന്ന ഇടതുപക്ഷ സർക്കാരാണെന്നാണ് എന്റെ ധാരണ, പക്ഷെ ഈ നടക്കുന്നത് മുഴുവനും സംഘപരിവാർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന രീതിയാണ്. മുകളിൽ ചോദിച്ച ചോദ്യങ്ങൾ, സംഘപരിവാർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പോലീസ് സംവിധാനത്തോട് ചോദിക്കേണ്ടതും!!

ഇന്നിന്റെ കേരളത്തിൽ, രഹനയുടെ തുടകൾക്കും, ലിബിയുടെ അക്ഷരങ്ങൾക്കും വ്രണപ്പെടുത്താവുന്ന വികരബലം മാത്രമേ മതവികാരത്തിനുള്ളൂ. അതായത് പെണ്ണിനെ പേടിക്കുന്ന മതങ്ങളും, മതവികാരങ്ങളും ഉള്ള കേരളത്തിൽ ഞാനൊരു കുലസ്ത്രീയായി ശിഷ്ടജീവിതം തുടരാൻ തീരുമനിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends