അവധി ആഘോഷിക്കാന്‍ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിന് കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് ദാരുണാന്ത്യം

കോഴിക്കോട് ബീച്ചില്‍ ഒരാള്‍ മുങ്ങി മരിച്ചു. ഗാന്ധിറോഡ് സ്വദേശി പ്രതാപനാണ് മരിച്ചത്. തിരയിലകപ്പെട്ട മൂന്നു വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.അവധി ആഘോഷിക്കാന്‍ പ്രതാപന്റെ വീട്ടില്‍ എത്തിയതായിരുന്നു കുട്ടികള്‍.
ഇവര്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവരെ രക്ഷപ്പെടുത്തനായി കടലിലേയ്ക്കിറങ്ങിയ പ്രതാപനും തിരയില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് മത്സ്യ തൊഴിവാളികളെത്തി കുട്ടികളേയും പ്രതാപനേയും കരയ്‌ക്കെത്തിച്ചെങ്കിലും ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി ഇയാള്‍ മരണപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha





















