വിവാഹക്ഷണക്കത്ത് തുറക്കുമ്പോൾ കാണുന്നത് പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന്റെ ചിത്രവും വോട്ടഭ്യർത്ഥനയും

പത്തനംതിട്ട യിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന്റെ ചിത്രവും വോട്ടഭ്യര്‍ഥനയും വച്ച് വിവാഹ ക്ഷണക്കത്ത് അച്ചടിച്ച് യുവാവ്. ഡി വൈ എഫ്‌ഐ പെരിങ്ങനാട് വടക്ക് മേഖല സെക്രട്ടറി എസ് വിഷ്ണുദേവന്റെ വിവാഹ ക്ഷണക്കത്താണ് സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും പുതുമയായത്.
ഏപ്രില്‍ 17ന് നടക്കുന്ന വിവാഹത്തിന് ക്ഷണക്കത്തുമായി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും വീടുകളില്‍ എത്തുകയാണ് വിഷ്ണുദേവ്. ക്ഷണക്കത്ത് തുറക്കുമ്ബോള്‍ തന്നെ കാണുക വീണാ ജോര്‍ജിന്റെ ചിത്രവും വോട്ടഭ്യര്‍ഥനയുമാണ്. വര്‍ഗീയത വീഴും വികസനം വാഴും ഇത് കേരളമാണ് എ സന്ദേശം കൂടി വിവാഹക്കത്തില്‍ എഴുതിയിട്ടുണ്ട്.
https://www.facebook.com/Malayalivartha




















