Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു പോസ്റ്റർ ഒട്ടിക്കാൻ 6 രൂപ; തെരഞ്ഞെടുപ്പ് പോസ്റ്ററുകൾക്കായി സ്ഥാനാർത്ഥികൾ 36 ലക്ഷത്തിലധികം രൂപ ചിലവാക്കുമ്പോൾ അത് ചുവരിൽ ഒട്ടിക്കുന്ന ആൾക്ക് ലഭിക്കുന്നത് ഒരു പോസ്റ്ററിന് വെറും 6 രൂപ; സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി മലയാളിവാർത്ത റിപ്പോർട്ട്

03 APRIL 2019 08:17 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സ്ഥാനാർത്ഥികളെല്ലാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. എവിടേക്കു തിരിഞ്ഞു നോക്കിയാലും സ്ഥാനാർത്ഥികളുടെ ചിരിച്ച മുഖത്തോടുകൂടിയുള്ള പോസ്റ്ററുകളാണ് കാണാൻ കഴിയുന്നത്. സ്ഥാനാർത്ഥികളും അവരെ ചുറ്റിയുള്ള വിശേഷങ്ങളും ചർച്ചയാകുമ്പോൾ, സ്ഥാനാർത്ഥികളുടെ ചിരിച്ച മുഖങ്ങൾ ചുവരിൽ പതിയുന്നതിന് പിന്നിലെ കഷ്ടപ്പാടുകളുടെ മുഖം ആരും അറിയാതെ പോകുന്നു. അത്തരം ഒരു മുഖത്തെ ലോകത്തിന് പരിചയപെടുത്തുകയായിരുന്നു കഴിഞ്ഞ ദിവസം മലയാളി വാർത്തയും റിപ്പോർട്ടർ സനിൽകുമാറും മണ്ഡലം ചുറ്റും വാലിബൻ എന്ന ഇലക്ഷൻ സ്പെഷ്യൽ സ്റ്റോറിയിലൂടെ. തെരെഞ്ഞെടുപ്പ് വാർത്തകളിൽ അധികം ആരും റിപ്പോർട്ട് ചെയ്ത് കാണാത്ത ഒരു ആംഗിളിൽ മലയാളിവാർത്ത റിപ്പോർട്ടുചെയ്ത വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം ആയിരിക്കുന്നത്. ക്യാമറ കണ്ണികളിൽ ഞെളിഞ്ഞും തെളിഞ്ഞും നിൽക്കുന്ന പലരുടെയും ചിത്രങ്ങൾ മണിയൻ എന്ന പോസ്റ്റർ മണിയന്റെ പശക്കുള്ളിൽ എങ്ങനെ ഒളിഞ്ഞിരിക്കുന്നു എന്ന് മണ്ഡലം ചുറ്റും വാലിബൻ കാണിച്ചുതരുന്നു. തെരഞ്ഞെടുപ്പ് പോസ്റ്ററുകൾക്കായി സ്ഥാനാർത്ഥികൾ 36 ലക്ഷത്തിലധികം രൂപ ചിലവാക്കുമ്പോൾ അത് ചുവരിൽ ഒട്ടിക്കുന്ന ആൾക്ക് ലഭിക്കുന്നത് ഒരു പോസ്റ്ററിന് വെറും 6 രൂപ എന്ന കണക്കിലാണ്. ഈ സാഹചര്യത്തിൽ വാർത്തയുടെ അടിസ്ഥാനത്തിൽ തെരെഞ്ഞെടുപ്പിലെ സാമ്പത്തിക ശാസ്ത്രത്തെ കുറിച്ച് റിപ്പോർട്ടർ ചാനലിലെ മാധ്യമ പ്രവർത്തകൻ ബാലഗോപാൽ ബി നായർ എഴുതിയ ഫേസ്ബുക് കുറിപ്പ് ചർച്ചയാകുന്നു.

ബാലഗോപാൽ ബി നായരുടെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

ഒരു പോസ്റ്റർ ഒട്ടിക്കാൻ 6 രൂപ.

തെരെഞ്ഞെടുപ്പ് വാർത്തകളിൽ അധികം ആരും റിപ്പോർട്ട് ചെയ്ത് കാണാത്ത ഒരു ആംഗിളിൽ M S Sanil Kumar ന്റെ വാർത്ത കണ്ടു. സനിലിന്റെ വാർത്ത കണ്ടപ്പോഴാണ് കേഡർ സംഘടന ആയ ആർ എസ് എസ് ന്റെ പിന്തുണ ഉള്ള ബി ജെ പി പോലും 6 രൂപ നൽകിയാണ് ഒരു പോസ്റ്റർ ഒട്ടിക്കുന്നത് എന്ന് മനസിലായത്.

സനലിന്റെ വാർത്തയുടെ അടിസ്ഥാനത്തിൽ തെരെഞ്ഞെടുപ്പിലെ സാമ്പത്തിക ശാസ്ത്രത്തെ കുറിച്ച് ഒരു ചെറിയ കണക്ക് വിശദീകരിക്കാം. തെരെഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നൽകിയ കണക്ക് പ്രകാരം ഒരു അസംബ്ലി മണ്ഡലത്തിൽ ശരാശരി 250 ബൂത്തുകൾ ആണ് ഉള്ളത്. ഏഴ് അസംബ്ലി മണ്ഡലങ്ങളിൽ ആയി 1750 ബൂത്തുകൾ ആണ് ഉണ്ടാകേണ്ടത്. കേരളത്തിൽ പക്ഷേ ഇത്ര ബൂത്തുകൾ ഉണ്ടാകാൻ ഇടയില്ല. 1500 ബൂത്തുകൾ വരെ ഉണ്ടായേക്കും.

തെരെഞ്ഞെടുപ്പിൽ ഏറ്റവും ചുരുങ്ങിയത് നാല് തരം പോസ്റ്ററുകൾ പ്രിന്റ് ചെയ്യേണ്ടി വരും എന്നാണ് നിലവിൽ കേരള നിയമസഭയിൽ അംഗമായ ഒരു ജനപ്രതിനിധി പറഞ്ഞത്. ഓരോ ബൂത്തിലേക്കും ശരാശരി ഒരു പോസ്റ്ററിന്റെ നൂറ് എണ്ണം നൽകേണ്ടി വരും. അതായത് ഓരോ ബൂത്തിലേക്കും നാനൂറു പോസ്റ്ററുകൾ എങ്കിലും നൽകേണ്ടി വരും. മുഴുവൻ ബൂത്തുകളിലേക്കും നൽകേണ്ടി വരുന്ന പോസ്റ്ററുകൾ = 1500 x 400 = 600000
ഒരു പോസ്റ്റർ ഒട്ടിക്കാൻ 6 രൂപ വച്ച് ആകുക ആണെങ്കിൽ = 600000 x 6 = 3600000

മുഴുവൻ പോസ്റ്ററുകളും സ്ഥാനാർത്ഥികൾ ഇങ്ങനെ പണം നൽകി ഒട്ടിക്കും എന്ന് കരുതുന്നില്ല. പക്ഷേ 30 ശതമാനം പോസ്റ്ററുകൾ എങ്കിലും ഇങ്ങനെ പണം കൊടുത്ത് ഒട്ടിക്കുക ആണെങ്കിൽ അത് വരുത്തുന്ന ചെലവ് എത്ര ആയിരിക്കും ?

പോസ്റ്ററുകൾക്ക് പുറമെ, നോട്ടീസുകളുടെ വിതരണത്തിനും ഏതാണ്ട് നല്ല ചെലവ് വരും എന്നാണ് തെരെഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ളവർ പറയുന്നത്. അകൗണ്ട് ചെയ്യാത്ത പണം ആയതിനാൽ ഈ കണക്ക് ഒന്നും ആരും ചർച്ച ചെയ്യുന്നില്ല എന്ന് മാത്രം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends