മലപ്പുറത്ത് ഉണ്ടായ തീപിടുത്തത്തിൽ ആക്രികടയും വര്‍ക്ക്ഷോപ്പും പൂര്‍ണമായി കത്തി നശിച്ചു

മലപ്പുറം തിരൂര്‍ പെരുന്തല്ലൂരിൽ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ ആക്രികടയും വര്‍ക്ക്ഷോപ്പും പൂര്‍ണമായി കത്തി നശിച്ചു. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ആക്രിക്കടയ്ക്ക് ആദ്യം തീപിടിക്കുകയും പീന്നീടത് വര്‍ക്ഷോപ്പിലേക്ക് പടരുകയായിരുന്നു. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് രണ്ടര മണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് തീ അണച്ചത്.
https://www.facebook.com/Malayalivartha




















