രഹസ്യങ്ങളൊക്കെ കഞ്ഞിവെള്ളത്തിലാണെന്ന് ടി എൻ പ്രതാപൻ

സ്ഥാനാർത്ഥികൾക്കിപ്പൊ അകത്തും പുറത്തും കഠിനമായ ചൂടാണ്.'' ഉഷ്ണം ഉഷ്ണേന ശാന്തി എന്നാണല്ലോ ' ചൂട് കൊണ്ട് ചൂടിനെ ശമിപ്പിക്കാം. എന്നാൽ തൃശ്ശൂർ പാർലമെന്റ് കോൺഗ്രസ് സ്ഥാനാർത്ഥി ടി എൻ പ്രതാപൻ പറയും തന്നെ തളർത്താതെ കൊണ്ട് പോകുന്നത് കഞ്ഞിയാണെന്ന്. മൂന്ന് നേരവും കഞ്ഞിയാണ് കുടിക്കുന്നത്. ദാഹിക്കുമ്പോൾ കുടിക്കാൻ പല ഫ്ലാസ്കുകളിലായി കഞ്ഞി വെള്ളം നിറച്ചു വച്ചിട്ടുണ്ട്. കഞ്ഞിവെള്ളത്തിന്റെ മേൽനോട്ടം മകൻ ആഷിക്കിനാണ് .
തൃശൂരിൽ പ്രതാപന്റെ മുഖ്യ എതിരാളി എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപിയാണ്.നിലവിലെ രാജ്യസഭാ അംഗമാണ് സുരേഷ് ഗോപി. പ്രാദേശിക നേതാക്കളുടെ പേരുകൾ ആലോചിച്ചിരുന്നെങ്കിലും ഒടുവിൽ നറുക്ക് സുരേഷ് ഗോപി യിൽ വീഴുകയായിരുന്നു. എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് രാജാജി മാത്യു തോമസാണ് '
https://www.facebook.com/Malayalivartha




















