കൊല്ലത്ത് വള്ളത്തില്‍ ബോട്ട് ഇടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

വള്ളത്തില്‍ ബോട്ട് ഇടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. കൊല്ലം തങ്കശ്ശേരിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളത്തിൽ ബോട്ട് ഇടിച്ചാണ് അപകടം ഉണ്ടായത്. പള്ളിത്തോട്ടം സ്വദേശി ബൈജുവാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു.
കരയില്‍ നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ പുറം കടലില്‍ വെച്ചായിരുന്നു അപകടം. ഇടിച്ച ബോട്ട് നിര്‍ത്താതെ പോയി.
https://www.facebook.com/Malayalivartha





















