രാഹുൽ കേരളത്തിൽ അൽപ്പസമയത്തിനകം എത്തും; റോഡ്മാർഗം വയനാട്ടിൽ എത്താമെന്ന കോൺഗ്രസ് നേതാക്കളുടെ നിർദ്ദേശം സുരക്ഷാ ഉദ്യോഗസ്ഥർ തള്ളി

രാഹുൽ ഗാന്ധി അൽപസമയത്തിനകം കോഴിക്കോട്ടെത്തും. രാഹുൽ കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ഇന്ന് രാത്രി തങ്ങുക. സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും പിന്നാലെ കോഴിക്കോട്ടെത്തും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തുന്ന സാഹചര്യത്തിൽ കോഴിക്കോട് ഗസ്റ്റ് ഹൗസിന്‍റെ നിയന്ത്രണം എസ്‍പിജി ഏറ്റെടുത്തു.
ഇതിനിടെ രാവിലെ റോഡ് മാര്‍ഗ്ഗം വയനാട്ടിലെത്തണമെന്ന കോൺഗ്രസ് നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം സുരക്ഷാ ഉദ്യോഗസ്ഥര്‍ തള്ളി. ചുരം കയറി പോകുന്ന റോഡിൽ രാഹുലിന് സുരക്ഷയൊരുക്കുന്നത് പ്രായോഗികമല്ലെന്നാണ് വിശദീകരണം. ഇതോടെ യാത്ര ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാക്കിയിട്ടുണ്ട്.
പതിനൊന്ന് മണിയോടെ കൽപ്പറ്റയിലെ എകെഎംജെ ഹൈസ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്റര്‍ ഇറക്കാനാണ് തീരുമാനം. ഇതിന് വേണ്ടി മൈതാനം സജ്ജമാക്കുന്ന തിരക്കിലാണ് ജില്ലാ ഭരണകൂടവും സുരക്ഷാ ഉദ്യോഗസ്ഥരും. ഇതിന് പുറമെ പുത്തൂര്‍ വയൽ എആര്‍ ക്യാമ്പ് ഗ്രൗണ്ടിലും ബത്തേരി സെന്‍റ്മേരീസ് കോളേജ് ഗ്രൗണ്ടിലും കൂടി ഹെലികോപ്റ്റര്‍ ഇറക്കാനുള്ള സൗകര്യം ഒരുക്കാനും എസ്പിജി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















