Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്ത് യു ഡി എഫ് മുന്നേറ്റമെന്ന മനോരമ സര്‍വേ പുറത്തുവന്നതോടെ കാസര്‍കോട്, ആലത്തൂര്‍ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ യു ഡി എഫ് ദുര്‍ബലമായ സ്ഥലങ്ങളില്‍ പോലും കോണ്‍ഗ്രസിന്റെ വന്‍ മുന്നേറ്റം ദൃശ്യമാകുന്നു... ഒരിക്കലും ജയിക്കില്ലെന്ന് കരുതിയ രാജ് മോഹന്‍ ഉണ്ണിത്താനും രമ്യാ ഹരിദാസും പോലും ജയത്തിന്റെ കരയ്ക്ക് അടുക്കുന്നു

04 APRIL 2019 10:35 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സംസ്ഥാനത്ത് യു ഡി എഫ് മുന്നേറ്റമെന്ന മനോരമ സര്‍വേ പുറത്തുവന്നതോടെ കാസര്‍കോട്, ആലത്തൂര്‍ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ യു ഡി എഫ് ദുര്‍ബലമായ സ്ഥലങ്ങളില്‍ പോലും കോണ്‍ഗ്രസിന്റെ വന്‍ മുന്നേറ്റം ദൃശ്യമാകുന്നു. ഒരിക്കലും ജയിക്കില്ലെന്ന് കരുതിയ രാജ് മോഹന്‍ ഉണ്ണിത്താനും രമ്യാ ഹരിദാസും പോലും ജയത്തിന്റെ കരയ്ക്ക് അടുക്കുകയാണ് .

മനോരമ സര്‍വേ പുറത്തുവന്നതിനൊപ്പം രാഹുല്‍ ഗാന്ധിയുടെ വരവു കൂടിയായപ്പോള്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലായി. കേരളത്തില്‍ യുഡിഎഫ് വിജയം ഉറപ്പിച്ച മട്ടിലാണ് കാര്യങ്ങള്‍. കുറഞ്ഞത് 19 സീറ്റെങ്കിലും ലഭിക്കാനിടയുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു.

ഇതിനൊപ്പം സര്‍ക്കാര്‍ അണക്കെട്ട് തുറന്നു വിട്ട് പ്രളയമുണ്ടാക്കിയെന്ന അമിക്കസ് ക്യൂരി റിപ്പോര്‍ട്ടും സര്‍ക്കാരിന് വലിയ പ്രഹരമായി മാറി. ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ഫലം തെരഞ്ഞടുപ്പില്‍ തീര്‍ച്ചയായും പ്രതിഫലിക്കും. കേന്ദ്രത്തില്‍ യു പി എ അധികാരത്തില്‍ വരുമെന്ന പ്രവചനവും വോട്ടര്‍മാരെ സ്വാധീനിക്കും.

അതേ സമയം ബി ജെ പി പ്രവര്‍ത്തകര്‍ നിരാശരരായി മാറുകയും ചെയ്തു. കേരളത്തില്‍ സാധ്യതയില്ലെന്ന വസ്തുത തിരിച്ചറിഞ്ഞതോടെ പ്രവര്‍ത്തകര്‍ വിഷമത്തിലായി.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം പ്രവചിച്ചാണ് മനോരമ കാര്‍വി ഇന്‍സൈറ്റ്‌സിനൊപ്പം നടത്തിയ സര്‍വേ പുറത്തു വന്നത് . കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെ 10 എണ്ണത്തിലെ ഫലം പ്രവചിച്ചപ്പോള്‍ എട്ടിടത്തും യുഡിഎഫിന് അനുകൂലം എന്നാണ് സര്‍വേ പറയുന്നത്. ബാക്കിയുള്ള പത്തിലും യു ഡി എഫിന് തന്നെയാണ് മുന്‍തൂക്കം എന്നാണ് സൂചന.

ബുധനാഴ്ച പ്രഖ്യാപിച്ച സര്‍വേയില്‍ രണ്ടു മണ്ഡലങ്ങളിലാണ് എല്‍!ഡിഎഫിന് വ്യക്തമായ മേല്‍ക്കൈ പ്രവചിക്കുന്നത്. ചാലക്കുടിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം എന്നാണ് സര്‍വേ വിലയിരുത്തുന്നത്. ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പമെന്ന് പറയുന്ന സര്‍വേ യുഡിഎഫിന് ആലത്തൂര്‍, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം മണ്ഡലങ്ങള്‍ ലഭിക്കുമെന്ന് പ്രവചിക്കുന്നു.

ആലപ്പുഴയും ആറ്റിങ്ങലും എല്‍ഡിഎഫ് നേടുമെന്നും സര്‍വേ പറയുന്നു. ചാലക്കുടിയില്‍ ഇരു മുന്നണികളും ഫോട്ടോഫിനിഷിലേയ്ക്ക് എന്നാണ് പറയുന്നത്. ചാലക്കുടിയില്‍ യുഡിഎഫിന് 40 ശതമാനം വോട്ടും എല്‍ഡിഎഫിന് 39 ശതമാനം വോട്ടുമാണ് പ്രവചിക്കുന്നത്.

ആറ്റിങ്ങലില്‍ എല്‍ഡിഎഫിന് 44 ശതമാനം വോട്ടും യുഡിഎഫിന് 38 ശതമാനം വോട്ടും എന്‍ഡിഎയ്ക്ക് 13 ശതമാനം വോട്ടുമാണ് പ്രവചിക്കുന്നത്. എറണാകുളത്ത് യുഡിഎഫ് 41 ശതമാനം വോട്ട് നേടും. എല്‍ഡിഎഫ് 39 ശതമാനം വോട്ടും എന്‍ഡിഎ 11 ശതമാനവും. ഇടുക്കിയില്‍ യുഡിഎഫ് 44, എല്‍ഡിഎഫ് 39, എന്‍ഡിഎ ഒമ്പത് ശതമാനം.

കണ്ണൂരും കാസര്‍കോടും യുഡിഎഫ് തിരിച്ചുപിടിക്കുമെന്നാണ് സര്‍വേ പറയുന്നത്. കണ്ണൂര്‍ മണ്ഡലത്തില്‍ യുഡിഎഫ്: 49 ശതമാനം, എല്‍ഡിഎഫ്: 38 ശതമാനം, എന്‍ഡിഎ: 9 ശതമാനം എന്ന രീതിയിലാണ് വോട്ടുനില. കാസര്‍കോട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന് 43 ശതമാനം വോട്ട് ലഭിക്കും എന്നാണ് സര്‍വേ പറയുന്നത്. എല്‍ഡിഎഫിന് : 35 ശതമാനം വോട്ട് കിട്ടും.

എറണാകുളവും ഇടുക്കിയും യുഡിഎഫ് പിടിക്കും. എറണാകുളത്ത് യുഡിഎഫ് 41 ശതമാനം വോട്ട് നേടും. എല്‍ഡിഎഫ് 33 ശതമാനം വോട്ട് നേടും. എന്‍ഡിഎ വോട്ട് 11 ശതമാനമാണ്. ഇടുക്കിയില്‍ ഡീന്‍ കുര്യക്കോസ് യുഡിഎഫിനായി 44 ശതമാനം വോട്ട് പിടിക്കും. എല്‍ഡിഎഫ് 39 ശതമാനമാണ് വോട്ട് പിടിക്കുക. എന്‍ഡിഎ വോട്ട് ശതമാനം 9 ആയിരിക്കും.

പെരിയ കൊലപാതകം വലിയ ചര്‍ച്ചയായ സമയത്ത് എടുത്ത സര്‍വേയെന്നതാകാം കാസര്‍കോട്ടെ ഫലസൂചനയെ സ്വാധീനിച്ചത് എന്ന് സര്‍വേ പറയുന്നു. കോട്ടയത്ത് അഭിപ്രായ സര്‍വേ ഫലത്തില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. സംസ്ഥാനത്ത് കടുത്ത പോരാട്ടം നടക്കുന്ന കൊല്ലത്തും യുഡിഎഫിന് മേല്‍ക്കൈയെന്നാണ് സര്‍വേ പറയുന്നത്.

ശബരിമലയും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും ചേര്‍ന്ന് കേരളത്തില്‍ ഇടതുമുന്നണിയെ തറ പറ്റിക്കുമെന്നാണ് കരുതുന്നത്. അക്കാര്യം പിണറായിക്കും അറിയാം എന്നതാണ് വാസ്തവം. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends