പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ഫോണില്‍ ചങ്ങാത്തം സ്ഥാപിക്കും... പിന്നീട് വീഡിയോ ചാറ്റിങ്ങിലൂടെ കുട്ടികളുടെ നഗ്നചിത്രത്തിന്റെ സ്ക്രീന്‍ഷോട്ട് പകര്‍ത്തും; ഈ ഫോട്ടോ കാണിച്ച് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പീഡനം... മലപ്പുറം സനൂപിന്റെ ലീലാവിലാസങ്ങൾ പുറത്തായപ്പോൾ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ഫോണില്‍ പ്രതി ചങ്ങാത്തം സ്ഥാപിക്കും. പിന്നീട് വീഡിയോ ചാറ്റിങ്ങിലൂടെ കുട്ടികളുടെ നഗ്നചിത്രത്തിന്റെ സ്ക്രീന്‍ഷോട്ട് പകര്‍ത്തും. ഈ ഫോട്ടോ കാണിച്ച് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തും. ഇതാണ് പ്രതി സനൂപിന്റെ പതിവു രീതി. ശല്യം സഹിക്കാനാവാതെ ഒരു പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കൂടുതല്‍ പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പൊലിസിനു ലഭിച്ചു. കൂടുതല്‍ പേരെ ഭീഷണിപ്പെടുത്തിയതായും ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. കേസില്‍ കൂടുല്‍ അന്വേഷണം നടത്താനൊരുങ്ങുകയാണ് പൊലിസ്. കാളികാവ് ചെങ്കോട് സ്വദേശി കരുങ്കോട്ടില്‍ സനൂപിനെയാണ് മലപ്പുറം കരുവാരക്കുണ്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
https://www.facebook.com/Malayalivartha




















