കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം, ഏകമകളുടെ വേര്‍പാട് താങ്ങാനാകാതെ കുടുംബം

കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. പാലക്കാട് കുളവന്‍മൊക്ക് കളക്കാട് തറക്കളം വീട്ടില്‍ അജിത് കുമാറിന്റെ മകള്‍ അദ്വിതയാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം നടന്നത്.
വീടിനു സമീപത്ത് കളിച്ചു കൊണ്ടിരിക്കെ കിണറിനു സമീപത്തു കൂട്ടിയിട്ടിരുന്ന നാളികേരത്തില്‍ കയറിയ കുട്ടി കിണറ്റിലേക്ക് വഴുതിവീഴുകയായിരുന്നു. അഞ്ജുവാണ് മാതാവ്. ദമ്പതികളുടെ ഏകമകളുടെ ദാരുണമരണം കുടുംബത്തെയാകെ തളര്‍ത്തി.
https://www.facebook.com/Malayalivartha




















