Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാലക്കാട് ഇത്തവണ തീ പാറുന്ന മത്സരത്തിന് അങ്കം കുറിച്ചിട്ടുള്ളത് ഇടതുപക്ഷവും ബിജെപിയും തമ്മില്‍; കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കണമെന്ന ജാഗ്രതയോടെ യു.ഡി.എഫ്. കരുനീക്കം

04 APRIL 2019 03:37 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പാലക്കാട് ഇത്തവണ തീ പാറുന്ന മത്സരത്തിന് അങ്കം കുറിച്ചിട്ടുള്ളത് ഇടതുപക്ഷവും ബിജെപിയും തമ്മില്‍ . സംസ്ഥാനത്ത് ബി.ജെ.പി. പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന നാല് മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. ഇടതുപക്ഷമാവട്ടെ, പാലക്കാടിനെ കാണുന്നത് ഉരുക്കുകോട്ടയായാണ്. കഴിഞ്ഞ 23 വര്‍ഷമായി ഇടതുപക്ഷത്തിന്റെ എം.പിമാരാണ് പാലക്കാടിനെ പ്രതിനിധീകരിക്കുന്നത്. കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കണമെന്ന ജാഗ്രതയോടെയാണ് യു.ഡി.എഫ്. കരുനീക്കം. അതെ , വേനല്‍ ചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂടിലാണ് പാലക്കാട്

ഇപ്പോള്‍ മണ്ഡലത്തിലെ ശക്തമായ സാന്നിധ്യമായി നിറഞ്ഞ് നില്‍ക്കുന്നത് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറാണ്. ജില്ലയിലെ ബിജെപിയുടെ ജനകീയ മുഖമാണു സി.കൃഷ്ണകുമാര്‍. പാര്‍ട്ടിക്ക് ഉപരിയായും രക്തബന്ധങ്ങള്‍. നഗരസഭാ ഉപാധ്യക്ഷന്‍. ബി ജെ പി യുടെ ശക്തനായ പോരാളിത്തന്നെയാണ് സി.കൃഷ്ണകുമാര്‍

ജില്ലയിലെ തന്നെ ഏറ്റവും ശക്തനായ സംഘ്പരിവാര്‍ നേതാവ് കൂടിയാണ് ബിജെപി മുന്‍ജില്ലാ പ്രസിഡന്റ് കൂടിയായ അദ്ദേഹം . കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 26,000 വോട്ടാണ് ഇവിടെ ബിജെപി മുന്നണി നേടിയതെങ്കില്‍ ഇത്തവണ അത് 40,000 കവിയുമെന്നാണ് ബി ജെ പി വിലയിരുത്തല്‍ . കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. ശക്തികേന്ദ്രമായ മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദനൊപ്പം മത്സരിച്ച് രണ്ടാംസ്ഥാനത്തെത്തിയിരുന്നു സി.കൃഷ്ണകുമാര്‍. അതുകൊണ്ട് തന്നെ ബി ജെ പി തികഞ്ഞ ആത്മ വിശ്വാസത്തിലാണ്

പാലക്കാട് നഗരസഭയുടെ വൈസ് ചെയര്‍മാനായിരിക്കേയാണ് പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള നിയോഗം സി.കൃഷ്ണകുമാറിനു വന്നു ചേര്‍ന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി യു.ഡി.എഫ് ഭരിച്ചിരുന്ന നഗരസഭയാണ് പാലക്കാട്. പക്ഷേ പാലക്കാട് ശ്രദ്ധേയമായ വികസനപ്രവര്‍ത്തനങ്ങളൊന്നും തന്നെ യുഡിഎഫിന്റെ ഭരണകാലഘട്ടത്തില്‍ ഉണ്ടായിട്ടില്ല.

കോണ്‍ഗ്രസിന്റെ തട്ടകം തകര്‍ത്ത് പാലക്കാട് നഗരസഭയുടെ വൈസ് ചെയര്‍മാനായി കൃഷ്ണകുമാര്‍ വന്ന കഴിഞ്ഞ മൂന്നര വര്‍ഷം കൊണ്ട് പാലക്കാട് നഗരത്തിന്റെ മുഖച്ഛായ മാറുന്നതരത്തിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിക്ക് കഴിഞ്ഞു എന്നത് ബി.ജെ.പിയുടെ കയ്യിലെ പ്രധാന തെരഞ്ഞെടുപ്പ് ആയുധമാണ് .

നഗരത്തിന്റെ അടിസ്ഥാന വികസനത്തിന് 235 കോടി രൂപയുടെ അമൃത് പദ്ധതി പാലക്കാട് നഗരത്തിനായി നേടിയെടുക്കാനും പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും കഴിഞ്ഞു. ഇന്ത്യയിലെ ശുചിത്വ നഗരങ്ങളില്‍ കേരളത്തില്‍ ഒന്നാമതാവാന്‍ പാലക്കാടിന് കഴിഞ്ഞവര്‍ഷം സാധിച്ചു. 100 ശതമാനം സിസിടിവി കവറേജ് ഉള്ള ആദ്യത്തെ നഗരമായി പാലക്കാട് മാറാന്‍ പോവുകയാണ്. ഇത്തരത്തിലുള്ള വികസനനേട്ടങ്ങള്‍ ഉയര്‍ത്തി പിടിച്ചുകൊണ്ടുള്ള പ്രചാരണമാണ് കൃഷ്ണകുമാറിന്റേത്

..കഴിഞ്ഞ 23 വര്‍ഷമായി ഇടതുപക്ഷത്തിന്റെ എം.പിമാരാണ് പാലക്കാടിനെ പ്രതിനിധീകരിക്കുന്നത്. എടുത്തുപറയത്തക്കതായി ഒരു വികസനവും പാലക്കാടിന് ഈ കാലയളവില്‍ ഉണ്ടായിട്ടില്ല ..അതുകൊണ്ട് തന്നെ വികസനമാണ് പാലക്കാട് ബി.ജെ.പിയുടെ അജണ്ട.അത് കൊണ്ടുവരാന്‍ ബി ജെ പിക്കെ കഴിയൂ എന്ന് ഇപ്പോള്‍ പാലക്കാടിലെ ജനങ്ങള്‍ക്കും അറിയാം

പാലക്കാട് ലോക്‌സഭാ മണ്ഡലം ആറ് നഗരസഭകളും 47 പഞ്ചായത്തുകളും ചേര്‍ന്നതാണ് . വള്ളുവനാടിന്റെ ഭാഗമായ പട്ടാമ്പിയും ഷൊര്‍ണൂരും ഒറ്റപ്പാലവും. കേരളത്തിലെ വലിയ ആദിവാസി മേഖലകളിലൊന്നായ അട്ടപ്പാടി ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട് മണ്ഡലം.

തൊട്ടടുത്ത് കോങ്ങാട് മണ്ഡലം.കേരളത്തിന്റെ രണ്ടാമത്തെ വലിയ വ്യവസായമേഖലയായ പുതുശ്ശേരി ഉള്‍പ്പെടുന്ന മലമ്പുഴ മണ്ഡലം, പാലക്കാട്. ഇവയൊക്കെ മുന്നോട്ടുവയ്ക്കുന്നത് ഒന്നിനൊന്ന് വ്യത്യസ്തമായ പ്രശ്‌നങ്ങളാണ്.

അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ തന്നെ ജോലി കിട്ടാനുള്ള തൊഴില്‍ സംരംഭങ്ങളും പാലക്കാട് കൊണ്ടുവരുന്നതിന് ബി ജെ പി അധികാരത്തില്‍ വരേണ്ടതുണ്ട്. തീര്‍ച്ചയായും പാലക്കാടിന്റെ രാഷ്ട്രീയ ചരിത്രം മാറ്റുന്ന ഒരു വിജയം ആയിരിക്കും ഇത്തവണ ഉണ്ടാകുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends