വേനല്‍ക്കാല നീന്തല്‍ പരിശീലനത്തിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കൊച്ചിയില്‍ വേനല്‍ക്കാല നീന്തല്‍ പരിശീലനത്തിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കൊച്ചി തമ്മനം സ്വദേശി അനല്‍ ബൈജു(14) ആണ് മരിച്ചത്.രണ്ടു ദിവസങ്ങള്‍ക്ക് മുമ്ബ് അവധി ആഘോഷിക്കാന്‍ എത്തിയ മൂന്നു വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് ബീച്ചില്‍ അപകടത്തില്‍ പെട്ടിരുന്നു. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബന്ധുവായ യുവാവ് മരിച്ചിരുന്നു. തിരമാലകളില്‍ പെട്ട കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഗാന്ധിറോഡ് സ്വദേശി പ്രതാപനാണ് മരിച്ചത്.
അവധി ആഘോഷിക്കാന്‍ പ്രതാപന്റെ വീട്ടില്‍ എത്തിയതായിരുന്നു കുട്ടികള്‍. ഇവര്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവരെ രക്ഷപ്പെടുത്തനായി കടലിലേയ്ക്കിറങ്ങിയ പ്രതാപനും തിരയില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് മത്സ്യ തൊഴിവാളികളെത്തി കുട്ടികളേയും പ്രതാപനേയും കരയ്ക്കെത്തിച്ചെങ്കിലും ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി ഇയാള്‍ മരണപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha




















