വെള്ളവും 'ടച്ചിങ്‌സു'മായി 'സഞ്ചരിക്കുന്ന ബാര്‍'നടത്തിയിരുന്ന ആള്‍ അറസ്റ്റില്‍

മദ്യവും ഗ്ലാസും വെള്ളവും 'ടച്ചിങ്‌സു'മായി ആവശ്യക്കാരുടെ അടുത്തേക്ക് ഓട്ടോ-ടാക്‌സിയില്‍ എത്തിച്ചിരുന്ന, 'സഞ്ചരിക്കുന്ന ബാര്‍' നടത്തിയിരുന്നയാളെ എക്‌സൈസ് അറസ്റ്റു ചെയ്തു.
ഗുരുവായൂര്‍ ചെമ്മണ്ണൂര്‍ വെള്ളത്തട വീട്ടില്‍ ആനന്ദബാബുവിനെയാണ് (52) ചൊവ്വല്ലൂര്‍പടിക്കു സമീപത്തു നിന്ന് പിടികൂടിയത്.
ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. വാഹനത്തില്‍ നിന്ന് ആറര ലീറ്റര്‍ മദ്യവും നൂറോളം ചെറിയ പ്ലാസ്റ്റിക് കുപ്പികളും ഗ്ലാസുകളും പിടിച്ചെടുത്തു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബു, പ്രിവന്റീവ് ഓഫിസര്‍മാരായ പി.എ.ഹരിദാസ്, ടി.കെ.സുരേഷ്‌കുമാര്‍, ടി.ആര്‍.സുനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
https://www.facebook.com/Malayalivartha




















