Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...


കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...


ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..


നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...


പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

സംഘടനാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഗ്രൂപ്പ് പിടിക്കാന്‍ നേതാക്കന്‍മാരുടെ പരക്കംപാച്ചില്‍, സുധീരനെ പുറത്താക്കിയാലെ അടുങ്ങുവെന്ന് എ-ഐ ഗ്രൂപ്പുകള്‍

31 DECEMBER 2014 11:18 AM IST
മലയാളി വാര്‍ത്ത.

സംഘടനാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അംഗത്വ വിതരണം ആരംഭിച്ചതോടെ കോണ്‍ഗ്രസില്‍ എ-ഐ ഗ്രൂപ്പുകള്‍ ശക്തി തെളിയിക്കാനായുള്ള തയ്യാറെടുപ്പില്‍. ഓരു ബൂത്തില്‍ 250 അംഗങ്ങളെയാണ് ചേര്‍ക്കേണ്ടത്. 40 ലക്ഷം പേരെ അംഗമാക്കാനുള്ള ഫോമുകളാണു ഡിസിസികള്‍ മുഖേന ബൂത്തുതലം വരെ എത്തിച്ചിരിക്കുന്നത്.
ഇതില്‍ തങ്ങളുടെ ആള്‍ക്കാര്‍ തന്നെ കൊണ്ടുവന്ന് മണ്ഡല തലം മുതല്‍ സംസ്ഥാന തലം വരെ കുത്തി നിറയ്ക്കയാമാണ് എ-ഐ ഗ്രൂപ്പുകളുടെ തീരുമാനം. എങ്ങനെയും ശക്തി തെളിയിച്ച് വിഎം സുധീരനെ എടുത്തു ചവറ്റുകുട്ടയിലിടണമെന്ന വാശികൂടി ഗ്രൂപ്പ് മാനേജര്‍മാര്‍ക്കുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനതലം മുതല്‍ മണ്ഡലം വരെ ഗ്രൂപ്പ് യോഗങ്ങള്‍ തകൃതിയായി മുന്നേറുന്നുണ്ട്. ഇന്ന് അവസാനിക്കാനിരുന്ന അംഗത്വ വിതരണം ഫെബ്രുവരി 28 വരെ നീട്ടിയത് ആവേശം കുറയ്ക്കരുതെന്ന നിര്‍ദേശമാണ് എല്ലാവര്‍ക്കും നല്‍കിയിരിക്കുന്നത്.
നിലവില്‍ 14 ഡിസിസികള്‍ പകുതി വീതം ഇവര്‍ വീതിച്ചെടുത്തിരിക്കുകയാണ്. പുതിയ സാഹചര്യത്തില്‍ എട്ടു ജില്ലകള്‍ ഒപ്പമെന്ന് എയും ഒന്‍പതിടത്തു മുന്നിലെത്താന്‍ കഴിയുമെന്ന് ഐയും അവകാശപ്പെടുന്നുണ്ട്.
വി.എം. സുധീരന്‍ കെപിസിസി പ്രസിഡന്റായ ശേഷം അദ്ദേഹത്തിനെതിരായുള്ള നീക്കങ്ങളില്‍ എയും ഐയും സഹകരിച്ചിരുന്നെങ്കിലും സംഘടനാ തിരഞ്ഞെടുപ്പില്‍ ഇരുകൂട്ടരും മുഖാമുഖമാണു നില്‍പ്പ്. പരസ്പരം ഒരു ധാരണയും വേണ്ടന്നാണു തീരുമാനം. പരമാവധി അംഗങ്ങളെ ഒപ്പം ചേര്‍ക്കുകയാണ് ഇരുവിഭാഗങ്ങളുടെയും ലക്ഷ്യം.
തിരഞ്ഞെടുപ്പ് ഒഴിവായി പങ്കുവയ്ക്കലിനു ധാരണയായാലും, അര്‍ഹമായ പ്രാതിനിധ്യം ഉറപ്പിക്കണമെങ്കില്‍ ശക്തി തെളിയിച്ചേ തീരൂ. എയ്ക്ക് ആധിപത്യമുള്ളയിടത്ത് ഐക്കാര്‍ക്കും തിരിച്ചും അംഗത്വ ബുക്ക് നല്‍കിയില്ലെന്ന പരാതി ചില ജില്ലകളില്‍ ഉയര്‍ന്നതു പരിഹരിക്കാന്‍ ഉമ്മന്‍ ചാണ്ടിയും വി.എം. സുധീരനും രമേശ് ചെന്നിത്തലയും ഇടപെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്വാസം മുട്ടലിന് ചികിത്സതേടി എത്തിയ പെണ്‍കുട്ടിക്ക് നല്‍കിയത് പേവിഷബാധയുടെ വാക്‌സിന്‍  (4 hours ago)

ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി മക്കള്‍ക്ക് നല്‍കി; പിതാവിനും മകള്‍ക്കും കണ്ണീരോടെ വിട  (5 hours ago)

യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാന്‍ അമേരിക്ക ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കണമെന്ന് റഷ്യ  (6 hours ago)

പ്‌ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍  (6 hours ago)

അച്ഛനെയും മകനെയും വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നതില്‍ അഭിമാനക്കുറവ് തോന്നിയിട്ടില്ലെന്ന് അനുശ്രീ  (10 hours ago)

9 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒറ്റ പ്രസവത്തില്‍ ജനിച്ച 4 പേര്‍ ഒന്നിച്ച് പ്ലസ്ടു പരീക്ഷയ്ക്ക്  (11 hours ago)

ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ; ധനലാഭം; ഈ രാശിക്കാർക്ക് ഇന്ന് മികച്ച സമയം!!!!!  (11 hours ago)

ഏ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; പോർമുഴക്കത്തിൽ നായകൻ വടിവേലു!!!!  (11 hours ago)

വെല്ലുവിളി നിറഞ്ഞ ഈ ഘട്ടത്തിൽ ഗൾഫ് രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും കേരളത്തിൻ്റെ ഹൃദയത്തിൽ നിന്നുള്ള ഐക്യദാർഢ്യം; പ്രവാസികൾക്കും നാട്ടിലുള്ള അവരുടെ കുടുംബങ്ങൾക്കും പൂർണ്ണ പിന്തുണയുമായി സംസ്ഥാന സർക്കാരുണ്ട  (11 hours ago)

ഇരുപക്ഷവും സഹിഷ്ണുത പാലിക്കുകയും സംഘര്‍ഷം വ്യാപിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം; ഇറാനെ മതത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും പേരില്‍ പിന്തുണയ്ക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് അത  (12 hours ago)

ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽചാലായ ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; ആഗോള വിപണിയിലെ എണ്ണ വ്യാപാരം പ്രതിസന്ധിയിൽ; ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു  (12 hours ago)

ഇന്ന് പൂർണ ചന്ദ്രഗ്രഹണം; കേരളത്തില്‍ ഗ്രഹണം ഭാഗികം; ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായും മറയ്‌ക്കുന്ന അപൂർവ പ്രതിഭാസം  (12 hours ago)

തലസ്ഥാനം ഭക്തിസാന്ദ്രം  (12 hours ago)

കുടുംബപരമായ അസൗകര്യങ്ങൾ ഉണ്ട്; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുത്; സിപിഎം നേതൃത്വത്തിനോട് ആവശ്യപ്പെട്ട് മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ്  (12 hours ago)

Malayali Vartha Recommends