മുത്തച്ഛന്റെ കല്ലറയില്‍ പൂക്കൾ വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നിലെ കല്ലറയില്‍ നിന്നും പടർന്ന് പിടിച്ച തീ ആ കുരുന്നിന്റെ ശരീരം മുഴുവൻ കാർന്നു തിന്നു... എടത്വയിൽ പൊള്ളലേറ്റ ബാലിക മരണത്തിന് കീഴടങ്ങി

മുത്തച്ഛന്റെ കല്ലറയില്‍ കുനിഞ്ഞ് നിന്ന് കല്ലറയില്‍ പൂക്കള്‍ വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നിലെ കല്ലറയില്‍ ഒപ്പീസ് പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ട് കത്തിച്ച് വെച്ച മെഴുകുതിരിയില്‍ നിന്നും ഉടുപ്പിലേക്ക് തീ പടരുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന കുട്ടികള്‍ ബഹളം വെച്ചതോടെ ഓടിയെത്തിയ പള്ളി ഭാരവാഹികളും തൊഴിലുറപ്പു ജോലിക്ക് എത്തിയ യുവതികളും ചേര്‍ന്ന് തീ കെടുത്തി ചങ്ങനാശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളല്‍ ഗുരുതരമായതിനാല്‍ ശനിയാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.
വേഴപ്ര വില്ലുവിരുത്തിയില്‍ ആന്റണിയുടെയും ലീനയുടെയും മകള്‍ ടീന ആന്റണിയാണ് മരിച്ചത്.കഴിഞ്ഞ ബുധനാഴ്ച രാവിലെ 8.30 ന് സണ്ടേ സ്‌കൂള്‍ വിശ്വാസോത്സത്തില്‍ പങ്കെടുക്കാന്‍ വേഴപ്ര സെന്റ് പോള്‍സ് പള്ളിയില്‍ എത്തിയതായിരുന്നു ടീന.
https://www.facebook.com/Malayalivartha
























