നടുക്കുന്ന കാഴ്ചകള്‍... തന്റെ ക്രൂരതയിലൂടെ കുട്ടി മരിച്ച വിവരം അറിഞ്ഞിട്ടും അരുണ്‍ ആനന്ദിന് ഒരു കൂസലുമില്ല; ജയിലില്‍ മട്ടന്‍കറി കൂട്ടി വയറ് നിറയെ ചോറ് കഴിച്ചപ്പോള്‍ ഒരു ബിസ്‌കറ്റിനായി കേഴുന്ന കുട്ടിയുടെ മുഖം മലയാളികളെ വേദനിപ്പിക്കുന്നു

മലയാളികളെ അടുത്തിടെ വേദനിപ്പിച്ച ക്രൂര കൊലപാതകമാണ് തൊടുപുഴയിലെ 7 വയസുകാരന്റെ കൊലപാതകം. അതിലേറെ വേദനിപ്പിക്കുന്നതാണ് പ്രതി അരുണ്‍ ആനന്ദിന്റെ പെരുമാറ്റം. കുട്ടി മരിച്ച വിവരം അറിഞ്ഞിട്ടും പ്രതി അരുണ്‍ ആനന്ദിനു ഒരു കുലുക്കവുമുണ്ടായില്ല. മൂന്നു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിലായിരുന്ന അരുണിനെ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ശേഷം ഇന്നലെ ഉച്ചയ്ക്കു 12.30നു മുട്ടം ജില്ലാ ജയിലില്‍ എത്തിച്ചു. ഇതിനിടെ കുട്ടി മരിച്ച വിവരം പൊലീസ് അറിയിച്ചു. അരുണ്‍ പ്രതികരിച്ചില്ല. മുഖത്തു ഭാവവ്യത്യാസവുമുണ്ടായില്ല. അതേസമയം മട്ടന്‍കറി കൂട്ടി വയറ് നിറയെ കഴിച്ചു. 7 വയസുകാരന്‍ പട്ടിണിയോടെയാണ് മരണമടഞ്ഞതെന്ന സത്യം ജനങ്ങളെ വേദനിപ്പിക്കുകയാണ്.
അരുണ്‍ മൂക്ക് മുട്ടെ കഴിക്കുമ്പോള്‍ എല്ലാം ഉണ്ടായിട്ടും പട്ടിണിയോട് പടവെട്ടിയ ബാല്യമായിരുന്നു 7 വയസുകാരന്. എനിക്കു വിശക്കുന്നെടാ...ഒരു ബിസ്‌ക്കറ്റ് താടാ...' വിശപ്പു സഹിക്കാനാകാതെ പലപ്പോഴും സഹപാഠികളോട് ബിസ്‌കറ്റിനു വേണ്ടി കെഞ്ചിയിരുന്നു 7 വയസ്സുള്ള കുട്ടി. വിവരിക്കാന്‍ സാധിക്കാത്തതിനും അപ്പുറം ക്രൂര പീഡനങ്ങള്‍ ആ കുഞ്ഞു ശരീരം ഏറ്റുവാങ്ങിയിരുന്നെന്നു ബന്ധുക്കള്‍ പോലും തിരിച്ചറിഞ്ഞത് ഈയിടെ മാത്രം.
കുട്ടിയെ ഇല്ലാതാക്കാന്‍ ഇതിനു മുന്‍പും മനഃപൂര്‍വമായ ശ്രമങ്ങള്‍ അരുണിന്റെ ഭാഗത്തു നിന്നുണ്ടായതായാണു ബന്ധുക്കള്‍ പറയുന്നത്. തിരുവനന്തപുരത്തു താമസിക്കുന്ന സമയത്ത് കുട്ടിയെ ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള സ്‌കൂളിലേക്കു റോഡിലൂടെ നടന്നു പോകാന്‍ അരുണ്‍ നിര്‍ബന്ധിച്ചിരുന്നു. അപകടത്തില്‍ പെടണമെന്നു കരുതിയാണ് ഇതു ചെയ്തിരുന്നതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
ഒരിക്കല്‍ തിരക്കേറിയ നഗരമധ്യത്തില്‍ കുട്ടിയെ തനിയെ ഇറക്കി വിട്ട് അരുണ്‍ കടന്നു കളഞ്ഞു. പലപ്പോഴും കുട്ടികളെ പട്ടിണിക്കിട്ട് ശിക്ഷിക്കുന്നതും വിനോദമായിരുന്നു. ഇളയകുഞ്ഞിന്റെ കാലിലും മറ്റും ചതവിന്റെ പാടുകള്‍ ഉണ്ടായതിനു പിന്നിലും അരുണായിരുന്നു.
എന്നാല്‍, ഇക്കാര്യങ്ങളിലൊന്നിലും കുട്ടികളുടെ അമ്മ ഇടപെടാതിരുന്നതെന്തെന്നുള്ള ചോദ്യം ശേഷിക്കുന്നു.
മരിച്ച കുട്ടി ഈ അധ്യയന വര്‍ഷം തന്നെ 3 സ്‌കൂളുകളില്‍ പഠിച്ചു. ഉടുമ്പന്നൂരിലെ വീടിനു സമീപമുള്ള തട്ടക്കുഴ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ആദ്യം പഠിച്ചിരുന്നത്. തുടര്‍ന്ന്, അമ്മ അരുണിനൊപ്പം തിരുവനന്തപുരത്ത് താമസം തുടങ്ങിയതോടെ അവിടെ സ്‌കൂളില്‍ ചേര്‍ത്തു. ഒരു മാസം മുന്‍പ് തിരിച്ചെത്തി കുമാരമംഗലത്ത് വാടക വീട് എടുത്തതോടെ സമീപത്തുള്ള ഗവ. സ്‌കൂളിലാക്കി. ഇളയ കുട്ടിയെ എല്‍കെജിയിലും ചേര്‍ത്തു.
27 ന് ആണ് കുട്ടികള്‍ അവസാനമായി സ്‌കൂളിലെത്തിയത്. അധ്യയന വര്‍ഷം അവസാനിക്കുന്നതിനോടനുബന്ധിച്ച് പായസം ഒരുക്കിയിരുന്നു. 2 പേരും അതു കഴിച്ചു സന്തോഷമായാണു മടങ്ങിയതെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. അന്നു രാത്രിയായിരുന്നു അരുണിന്റെ ക്രൂര പീഡനം. 28ന് ഒരു പരീക്ഷ കൂടി ബാക്കിയുണ്ടായിരുന്നെങ്കിലും കുട്ടി എത്തിയില്ല. അമ്മയെ വിളിച്ചപ്പോള്‍ കട്ടിലില്‍ നിന്നു വീണ് പരുക്കേറ്റു എന്നാണ് പറഞ്ഞത്.
അതേസമയം ഏഴു വയസ്സുള്ള കുട്ടി മരിച്ചതോടെ പ്രതി അരുണ്‍ ആനന്ദിനെതിരെ കൊലക്കുറ്റം കൂടി ചുമത്തും. കുട്ടിയെ വധിക്കാനുള്ള ശ്രമം, ആക്രമണം, ഭീഷണിപ്പെടുത്തല്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75ാം വകുപ്പ്, കഠിനമായ ദേഹോപദ്രവം ഏല്‍പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ഇപ്പോള്‍ത്തന്നെ കേസെടുത്തിട്ടുണ്ട്.
കുട്ടിയുടെ അനുജനായ 4 വയസ്സുകാരനെ ലൈംഗികമായി ആക്രമിച്ചതിനു പോക്‌സോ കേസുമുണ്ട്. പ്രകൃതി വിരുദ്ധ പീഡനം, ദേഹോപദ്രവമേല്‍പിക്കല്‍ എന്നീ വകുപ്പുകളും ചുമത്തിയതായി ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍ പറഞ്ഞു.
ആക്രമണ സമയത്ത് മുറിയിലുണ്ടായിരുന്ന കുട്ടികളുടെ അമ്മയെ കേസില്‍ പ്രധാന സാക്ഷിയാക്കും. ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha





















