തൃശ്ശൂര്‍ ജില്ല കളക്ടര്‍ ടിവി അനുപമയുടെ നടപടിക്കെതിരെ ആഞ്ഞടിച്ച് ബിജെപി... സര്‍ക്കാരിന്റെ ദാസ്യപ്പണിയോ പ്രശസ്തി നേടാനുള്ള വെമ്ബലോ ആണിത്!! കളക്ടറുടെ നടപടി വിവരക്കേടാണ്... തുറന്നടിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് ചര്‍ച്ചയാക്കി വോട്ട് ചോദിക്കും. കമ്മീഷന്‍ എതിര്‍ത്താലും ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടിത്തന്നെ വോട്ട് തേടും. -ഗോപാലകൃഷ്ണന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ജാതിയും മതവും പറഞ്ഞ് വോട്ട് തേടരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശമുണ്ട്, ഇത് ലംഘിച്ചതിനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്ക് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമ നോട്ടീസയച്ചത്. സുരേഷ് ഗോപി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് നോട്ടീസില്‍ ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടുന്നു. 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് ജില്ലാ കളക്ടര്‍ സുരേഷ് ഗോപിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ സമയത്തിനുള്ളില്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണോ എന്ന് നോക്കിയാകും ജില്ലാ കളക്ടര്‍ മറ്റ് നടപടികളിലേക്ക് കടക്കുക. അതെസമയം സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയ തൃശ്ശൂര്‍ ജില്ല കളക്ടര്‍ ടിവി അനുപമയുടെ നടപടിക്കെതിരെ ബിജെപി. കളക്ടറുടെ നടപടി വിവരക്കേടാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
അയ്യപ്പന്റെ പേര് പറയാതെ, ചിത്രം കാണിക്കാതെ, മതപരമായ ഒരു ആവശ്യവും ഉന്നയിക്കാതെ പ്രസംഗിച്ച സുരേഷ് ഗോപിക്കെതിരെ നടപടിയെടുത്ത തൃശ്ശൂര്‍ കളക്ടറുടെ നടപടിയെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. അനുപമയുടെ നടപടി സര്‍ക്കാരിന്റെ ദാസ്യപ്പണിയോ പ്രശസ്തി നേടാനുള്ള വെമ്ബലോ ആണെന്നും അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha





















