എല്ലാം വായനാട്ടുകാര്‍ അറിയട്ടെ... രാഹുല്‍ ഗാന്ധിയെ വയനാട്ടിലും തോല്‍പ്പിക്കാന്‍ മോഡി അമിത്ഷാ തന്ത്രം; അമേഠിയിലെ ദുരവസ്ഥ വയനാട്ടിലെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പുതു തന്ത്രം

ലോക്‌സഭാ തെരഞ്ഞടുപ്പ് അടുത്ത വേളയില്‍ രാഹുല്‍ ഗാന്ധിയെ അമേഠിയിലും വയനാട്ടിലും തോല്‍പ്പിക്കാനുള്ള തന്ത്രം മെനയുകയാണ് നരേന്ദ്രമോഡിയും അമിത്ഷായും. അമേഠിയില്‍ നിന്നും ഒളിച്ചോടിയ രാഹുലിനെ വയനാട്ടിലും നേരിടാനുള്ള തന്ത്രമാണ് ഒരുക്കുന്നത്.
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചരണാര്‍ത്ഥം അമേഠിയില്‍ നിന്നും 1000 വനിതകള്‍ വയനാട്ടിലെ മണ്ണില്‍ പ്രചാരണത്തിനായി ഇറക്കും.
വയനാട്ടിലെ ജനങ്ങള്‍ക്ക് അമേഠിയിലെ ശോചനീയാവസ്ഥ ബോധ്യപ്പെടുത്തി കൊടുക്കുവാനാണ് മഹിളകള്‍ വായനാട്ടിലേക്കെത്തുന്നത്. ആരോഗ്യരംഗത്തെ പരിതാപകരമായ അവസ്ഥ, കുടിവെള്ളമില്ലാത്ത അവസ്ഥ, നല്ലോരു തിയേറ്റര്‍ പോലുമില്ലാത്ത ദുരവസ്ഥ, റോഡുകളുടെ ശോചനീയാവസ്ഥ, ഇവയൊക്കെ അമേഠിയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നമാണ്.
അര നൂറ്റാണ്ടിലേറെ അമേഠിയിലെ ജനങ്ങളെ വഞ്ചിച്ച കോണ്‍ഗ്രസ് വായനാടിനെയും നശിപ്പിക്കുമെന്നാണ് ഇവരുടെ പക്ഷം. എന്നാല്‍ വയനാട് മണ്ഡലത്തെ നശിപ്പിക്കാതിരിക്കാനുള്ള ബോധവല്‍ക്കരണമാണ് ഈ യുവതികളുടെ ലക്ഷ്യം. വയനാടിനെ ആകെ ഇളക്കിമറിച്ചുകൊണ്ടുള്ള പ്രചാരണ പരിപാടികളാണ് എല്‍ഡിഎ നേതൃത്വം ലക്ഷ്യമിടുന്നത്. അടുത്ത ആഴ്ച തന്നെ അമേഠിയില്‍ നിന്നുള്ള വനിതകള്‍ കേരളത്തില്‍ എത്തിച്ചേരും.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ എന്നും അമേഠിയിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് ഒപ്പമായിരുന്നു. എന്നാല്‍ നാടിന്റെ വികസനമുണ്ടാക്കി കൊടുക്കാന്‍ നെഹ്‌റു കുടുംബത്തിനായിട്ടില്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ പക്ഷം.
കേരളത്തില്‍ രാഹുല്‍ ഗാന്ധി തരംഗമില്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്. റോഡ്‌ഷോയ്ക്കായി മണ്ഡലത്തില്‍ എത്തിയത് പുറത്ത് നിന്നുള്ള യുഡിഎഫ് പ്രവര്‍ത്തകരാണ്. മുസ്‌ലിം വോട്ടുകള്‍ ഏകോപിപ്പിച്ച് ജയിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമം. മുസ്‌ലിം ലീഗിനെതിരായ യോഗി ആദിത്യനാഥിന്റെ പ്രസ്താവന എന്‍ഡിഎയ്ക്ക് ദോഷം ചെയ്യില്ലെന്നും തുഷാര്‍ പറഞ്ഞു.
വയനാട്ടില്‍ താനും രാഹുലും തമ്മിലാണ് മത്സരമെന്ന് തുഷാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അമേതിയില്‍ നിന്ന് ജനങ്ങള്‍ രാഹുലിനെ നിഷ്‌കാസിതനാക്കിയിരിക്കുകയാണ്. പരാജയഭീതി മൂലമാണ് ന്യൂനപക്ഷ വോട്ടില്‍ കണ്ണുനട്ട് രാഹുല്‍ ഇവിടെയെത്തുന്നത്. അമേതിയില്‍ ഒന്നും ചെയ്യാത്ത രാഹുല്‍ ഇവിടെ എന്തങ്കിലും ചെയ്യുമെന്ന് പറയുന്നതു തന്നെ മൗഢ്യമാണ്. ലോകത്തിനു മാതൃകയായ നരേന്ദ്രമോദിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ വയനാട്ടിലെ ജനങ്ങള്‍ തന്നെ തിരഞ്ഞെടുക്കുക തന്നെ ചെയ്യുമെന്നും അദേഹം പറഞ്ഞു. രാത്രിയാത്രാ നിരോധനം, ബദല്‍ പാത, റെയില്‍വേ, എയിംസ്, കര്‍ഷക ആദിവാസി ന്യൂനപക്ഷ പാക്കേജുകള്‍ തുടങ്ങി വയനാടിന്റെ മുഖച്ഛായ മാറ്റുന്ന പലതും ആസ്പിരേഷന്‍ ജില്ലാ പദ്ധതിയിലൂടെ നടപ്പാക്കാനാകുമെന്നും തുഷാര്‍ പറഞ്ഞു.
വയനാട്ടില്‍ അപകടത്തില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകരെ സഹായിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. രാഹുലിന്റെ റാലികളില്‍ ഇത്തരത്തിലുള്ള പ്രഹസനങ്ങള്‍ സ്ഥിരമാണെന്ന് തുഷാര്‍ പരിഹസിച്ചു. ഇത് മലയാളികള്‍ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം രാഹുല്‍ നടത്തിയ റോഡ് ഷോയ്ക്കിടെ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുകയായിരുന്നു.
വാഹനത്തില്‍ നിന്ന് തെറിച്ചുവീണ മാധ്യമപ്രവര്‍ത്തകരെ രാഹുലും പ്രിയങ്കയും ചേര്‍ന്ന് ആംബുലന്‍സിലെത്തിക്കാന്‍ സഹായിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.നേരത്തെ മറ്റൊരു മാധ്യമ പ്രവര്‍ത്തകനെ സഹായിച്ചപ്പോള്‍ എടുത്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചര്‍ച്ചകളാണ് നടന്നത്.
https://www.facebook.com/Malayalivartha





















