പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാമുകൻ വിവാഹ വാഗ്ദാനം നൽകി കൂടെ താമസിപ്പിച്ചു, പെൺകുട്ടി വിവാഹിതനായ അയൽവാസിയുമായി അടുപ്പത്തിലായി- ഫോൺ വഴി അടുപ്പത്തിലായ യുവാവ് കാമുകൻ ജോലിക്ക് പോകുന്ന തക്കം നോക്കി പീഡനത്തിനിരയാക്കിയത് നിരവധി തവണ: ഇരുവരുടെയും ലീലാവിലാസങ്ങൾ ഭാര്യ കയ്യോടെ പൊക്കിയപ്പോൾ സംഭവിച്ചത്

പരവൂരിൽ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കൂടെ താമസിപ്പിച്ച കാമുകനെയും അതേ പെൺകുട്ടിയുമായി അടുപ്പത്തിലായി പീഡനത്തിനിരയാക്കിയ അയൽവാസിയെയും പൊലീസ് അറസ്റ്റ് ചെയ്തു. പുക്കുളം സൂനാമി കോളനി നിവാസികളായ രാജേഷ് (23), ജാൻസുദ്ദീൻ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയായ പെൺകുട്ടിയുമായി രാജേഷ് ഒന്നര വർഷമായി അടുപ്പത്തിലായിരുന്നു. ഇത്രയും കാലം ഇവർ ഒരുമിച്ചാണ് താമസിച്ചിരുന്നതും.
ജാൻസുദ്ദീൻ വിവാഹിതനാണ്. ജാൻസുദ്ദീൻ പെൺകുട്ടിയുമായി ഫോൺ വഴി അടുപ്പത്തിലാവുകയായിരുന്നു. രാജേഷ് ജോലിക്കു പോകുന്ന സമയങ്ങളിലായിരുന്നു പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം ജാൻസുദ്ദീന്റെ ഫോൺ ഭാര്യ പരിശോധിച്ചപ്പോഴാണ് പെൺകുട്ടിയുമായി ജാൻസുദ്ദീന് ബന്ധമുള്ള വിവരം അറിയുന്നത്. തുടർന്നു പെൺകുട്ടിയും ജാൻസുദ്ദീന്റെ ഭാര്യയും തമ്മിൽ വാക്കേറ്റം നടന്നിരുന്നു.
ഇതിനെതിരെ പൊലീസിൽ പരാതിപ്പെടാൻ വേണ്ടി രാജേഷ് കഴിഞ്ഞ ദിവസം സ്റ്റേഷനിൽ ചെന്നപ്പോഴാണു പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്ത വിവരം പൊലീസ് അറിയുന്നത്. തുടർന്ന് സിഐ അജിത്കുമാർ, എസ്ഐമാരായ കെ.പി. ജോയിക്കുട്ടി, സി. സതീഷ്കുമാർ, സിവിൽ പൊലീസ് ഓഫിസർ ബിജു എന്നിവരുടെ നേതൃത്വത്തിൽ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha





















