നാടോടി ബാലികയ്ക്ക് വീണ്ടും ക്രൂര മര്‍ദനം... പത്തു വയസുകാരിയായ നാടോടി പെണ്‍കുട്ടിക്കാണ് ക്രൂര മര്‍ദ്ദനം; മര്‍ദനം നടത്തിയത് എടപ്പാള്‍ ലോക്കല്‍ കമ്മിറ്റിയംഗം; തെരഞ്ഞെടുപ്പിനിടെ മറ്റൊരു ക്രൂരത

തൊടുപുഴയില്‍ 7 വയസുകാരനോട് അമ്മയുടെ കാമുകന്‍ കാട്ടിയ കാടത്തരം കണ്ടതാണ്. അതിന്റെ മുറിവുണങ്ങും മുമ്പേ മലപ്പുറത്ത് നിന്നും ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. നാടോടി ബാലികയ്ക്ക് ക്രൂര മര്‍ദനം.
പത്തു വയസുകാരിയായ നാടോടി പെണ്‍കുട്ടിക്കാണ് ക്രൂര മര്‍ദ്ദനത്തില്‍ പരുക്കേറ്റത്. ആക്രി പെറുക്കുന്നതിനിടെയാണ് കുട്ടിക്ക് മര്‍ദ്ദനമേറ്റതെന്നാണ് വിവരം. പെണ്‍കുട്ടിയുടെ തലയ്ക്ക് സാരമായ പരുക്കേറ്റു. സംഭവത്തില്‍ എടപ്പാള്‍ സ്വദേശി രാഘവനെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു. ഇദ്ദേഹം എടപ്പാള്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്. പ്രതിയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
പെണ്‍കുട്ടിയുടെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ടായിട്ടുണ്ട്. എങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. രാവിലെ പത്ത് മണിയോടെയാണ് ആക്രി സാധനങ്ങള്‍ പെറുക്കുകയായിരുന്ന കുട്ടി മര്‍ദ്ദനത്തിനിരയായത്.
സാധനങ്ങള്‍ പെറുക്കുന്നതില്‍ നിന്ന് ഒരാള്‍ വിലക്കിയെന്നും അയാള്‍ കല്ലുപോലെയുള്ള വസ്തു ഉപയോഗിച്ച് തലക്കടിച്ചു എന്നുമാണ് കുട്ടി പൊലീസിന് നല്‍കിയ മൊഴി. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha





















