Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഒന്നും പറയില്ലെങ്കിലും... വോട്ടു ചോദിക്കും മുന്‍പ് ഈ പത്തു ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ രാഹുല്‍ തയ്യാറാകുമോ എന്ന് വെല്ലുവിളിച്ച് എല്‍.ഡി.എഫ്.

07 APRIL 2019 08:46 PM IST
മലയാളി വാര്‍ത്ത

രാഹുല്‍ ഗാന്ധി സിപിഎമ്മിനോട് ഏറ്റുമുട്ടാനില്ലെങ്കിലും രണ്ടും കല്‍പ്പിച്ച് സിപിഎം രാഹുലിനെ വെല്ലുവിളിക്കുകയാണ്. വയനാട് മണ്ഡലത്തില്‍ വോട്ട് ചോദിക്കുന്നതിനു മുമ്പ് എല്‍ഡിഎഫ് ഉയര്‍ത്തുന്ന പത്ത് ചോദ്യങ്ങള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മറുപടി പറയണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നത്.

കാര്‍ഷികമേഖലയായ വയനാടിനെ തകര്‍ത്തതും കര്‍ഷകരെ ആത്മഹത്യയിലേക്കും തള്ളിവിട്ടതും കോണ്‍ഗ്രസിന്റെ നയങ്ങളാണ്. ഇത് മുന്‍നിര്‍ത്തിയാണ് എല്‍ഡിഎഫ് പത്ത് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്.

ഈ വിഷയങ്ങള്‍ മുന്‍നിര്‍ത്തി രാഹുല്‍ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്നും എല്‍ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ ചെയര്‍മാന്‍ സികെ ശശീന്ദ്രന്‍, വൈസ് ചെയര്‍മാന്‍ പി കൃഷ്ണപ്രസാദ്, സികെ ജാനു, സിപിഐ അസി. സെക്രട്ടറി സത്യന്‍ മൊകേരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

10 ചോദ്യങ്ങള്‍ 

1. വയനാട്ടിലുള്‍പ്പെടെ രാജ്യത്തെ കര്‍ഷക ആത്മഹത്യയുടെ മുഖ്യകാരണം 1991 ലെ നരസിംഹറാവു സര്‍ക്കാര്‍ നടപ്പിലാക്കിയ കാപ്പിയും കുരുമുളകും നികുതി വെട്ടിക്കുറച്ച് ഇറക്കുമതി ചെയ്യാന്‍ കോര്‍പറേറ്റ് കമ്ബനികളെ അനുവദിച്ച ഉദാരവല്‍ക്കരണ സാമ്ബത്തിക നയമാണല്ലോ. താങ്കള്‍ വയനാട്ടിലെപ്രത്യേകിച്ച് പുല്‍പ്പള്ളിയിലെ ആത്മഹത്യചെയ്ത ഒരു കര്‍ഷകന്റെ കുടുംബത്തെയെങ്കിലും സന്ദര്‍ശിച്ച് വോട്ട് ചോദിക്കുന്നതിനുമുമ്ബ് മാപ്പ് ചോദിക്കാന്‍ തയ്യാറാകുമോ?

2. 199799 കാലത്ത് കിലോക്ക് 90 120 രൂപ വിലയുണ്ടായിരുന്ന കാപ്പിപ്പരിപ്പിനും, 275 രൂപ വിലയുണ്ടായിരുന്ന കുരുമുളകിനും 1999 2007 കാലത്ത് യഥാക്രമം 24 രൂപയായും 55 രൂപയായും വില തകര്‍ന്നതിനാല്‍ വയനാട്ടിലെ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 1000 കോടി രൂപയുടെ നഷ്ടമുണ്ടായി. ഓരോ വിളക്കും ഉല്‍പ്പാദന ചെലവിന്റെ 50 % അധികരിച്ച മിനിമം സപ്പോര്‍ട്ട് െ്രെപസ് നല്‍കണമെന്ന എം എസ് സ്വാമിനാഥന്‍ നയിച്ച ദേശീയ കര്‍ഷക കമീഷന്‍ 2006 ല്‍ നല്‍കിയ റിപ്പോര്‍ട്ട് 2014 വരെ അധികാരത്തില്‍ ഇരുന്ന താങ്കളുടെ പാര്‍ടി നയിച്ച ഒന്നും, രണ്ടും യുപിഎ സര്‍ക്കാരുകള്‍ ഇടതുപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് നടപ്പിലാക്കിയില്ല?

3. റബ്ബറിന് 2011 ന് ശേഷം കിലോക്ക് 70110 രൂപ എന്ന നിലയില്‍ വില തകര്‍ന്നതിന്റെ കാരണം മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഒപ്പിട്ട ആസിയാന്‍ കരാറല്ലേ? രാജ്യത്ത് 90 ശതമാനം റബ്ബര്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമായ കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന പ്രതിവര്‍ഷം 11,000 കോടി രൂപയുടെ നഷ്ടത്തിന് ഉത്തരവാദിത്തം കോണ്‍ഗ്രസ്സിനല്ലേ?

4. 1991നുശേഷം കാര്‍ഷിക പ്രതിസന്ധിയില്‍ അകപ്പെട്ട് രാജ്യത്ത് 4,20,000 ത്തോളം കര്‍ഷകര്‍ ആത്മഹത്യചെയ്ത സാഹചര്യത്തില്‍ ഉദാരവല്‍ക്കരണ സാമ്ബത്തിക നയത്തെ കോണ്‍ഗ്രസ് ഉപേക്ഷിക്കുമോ?

5. കാര്‍ഷിക മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപവും കരാര്‍ കൃഷിയും പ്രഖ്യാപിച്ച മോഡി സര്‍ക്കാരിന്റെ കാര്‍ഷിക ദ്രോഹനയത്തെ പിന്തുണയ്ക്കുന്ന നയം തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാകുമോ?

6. കുത്തക കമ്ബനികളുടെയും ഇടനിലക്കാരുടെയും ചൂഷണം തടഞ്ഞ് കര്‍ഷകര്‍ക്ക് ഉയര്‍ന്ന വില നല്‍കുന്നതിനായി കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപ്പാക്കുന്ന ബ്രഹ്മഗിരി മാതൃകയിലുള്ള മലബാര്‍മീറ്റ് പദ്ധതി, കേരള ചിക്കന്‍ പദ്ധതി, കര്‍ഷക മിനി മാര്‍ക്കറ്റ് പദ്ധതി, 150 കോടി രൂപ അനുവദിച്ച മലബാര്‍ ബ്രാന്റ് വയനാട് കോഫീ പദ്ധതി, നെല്‍കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 1 കിലോക്ക് 17 രൂപ നല്‍കുമ്‌ബോള്‍ കേരളത്തില്‍ കിലോക്ക് 26.30 രൂപ വില നല്‍കുന്ന പദ്ധതി, കേരള കാര്‍ഷിക കടാശ്വാസ കമീഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ തുടങ്ങിയ ബദല്‍ പദ്ധതികളെ മാതൃകയാക്കുന്ന ഒരു സര്‍ക്കാരല്ലേ ഇനി കേന്ദ്രത്തില്‍ അധികാരത്തില്‍ വരേണ്ടത്?

7. ഭക്ഷ്യസുരക്ഷ തകര്‍ക്കുന്ന സ്വാതന്ത്ര്യ വ്യാപാര കരാറായ റീജണല്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാക്റ്റ് ആര്‍സിഇപി ഒപ്പിടാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കത്തെ കോണ്‍ഗ്രസ് പിന്തുണച്ചത് കാര്‍ഷിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയില്ലേ?

8. തൊഴിലാളികള്‍ക്ക് പ്രതിമാസം 18,000 രൂപ മിനിമം കൂലി നല്‍കണമെന്ന എല്ലാ തൊഴിലാളി സംഘടനകളുടെയും ആവശ്യം കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ എന്തുകൊണ്ടാണ് ഉള്‍പ്പെടാത്തത്?

9. നരേന്ദ്രമോഡി ഭരണത്തില്‍ ഗോരക്ഷാ പ്രചാരവേലയുടെ മറവില്‍ നിരപരാധികളായ 40 ലേറെ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരെ സംഘപരിവാര്‍ സംഘടനകള്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളിലൂടെ കൊന്നൊടുക്കി. കൊലപ്പെട്ട മുഹമ്മദ് അഖ് ലക്കിന്റെ വീട്ടിലെ ഫ്രിഡ്ജില്‍ ആടിന്റെ മാംസമാണ് ഉണ്ടായിരുന്നത് എന്ന് അന്വേഷണത്തിലൂടെ തെളിയിച്ച ഉത്തര്‍പ്രദേശിലെ സുബോധ്കുമാര്‍സിങ് എന്ന പൊലീസ് ഇന്‍സ്‌പെക്ടറെയും കൊന്നു. കോണ്‍ഗ്രസ് അധ്യക്ഷനായ താങ്കള്‍ ആര്‍എസ്എസിനെതിരെ ശക്തമായി പ്രതികരിക്കാനോ, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനോ എന്തുകൊണ്ട് തയ്യാറായില്ല?

10. മുഖ്യശത്രുവായ ബിജെപിയെ കേന്ദ്ര ഭരണത്തില്‍നിന്നും പുറത്താക്കാന്‍ ആം ആദ്മി പാര്‍ടി, ഇടതുപക്ഷം തുടങ്ങി എല്ലാ മതനിരപേക്ഷ ശക്തികളെയും ഐക്യപ്പെടുത്തുന്നതിന് പകരം രാജ്യവ്യാപകമായി കര്‍ഷകരുടെയും തൊഴിലാളികളുടെയും ശക്തമായ പ്രക്ഷോഭങ്ങള്‍ വളര്‍ത്തി ബിജെപിയുടെ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് വഴിയൊരുക്കിയ ഇടതുപക്ഷത്തെ തന്നെ തോല്‍പ്പിക്കുവാന്‍ താങ്കള്‍ കേരളത്തില്‍ മത്സരിക്കുന്നത് ബിജെപിക്കല്ലേ ഗുണം ചെയ്യുക?

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (7 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (9 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (9 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (9 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (9 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (9 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (9 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (9 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (15 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (15 hours ago)

Malayali Vartha Recommends