വീടിന്റെ മേല്‍ക്കൂരയില്‍ കയറി, ഓട് ഇളക്കി മുറിക്കുള്ളില്‍ കയറി ഉറക്കത്തിലായിരുന്ന വയോധികയെ കടന്ന് പിടിച്ച് മർദ്ദിച്ച് പീഡിപ്പിക്കാല്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകന്‍ പിടിയിൽ

വൃദ്ധയെ പീഡിപ്പിക്കാല്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകന്‍ പിടിയിലായി. ചെന്നിത്തല പഞ്ചായത്ത് വലിയകുളങ്ങര വടക്കേതോപ്പില്‍ ശ്രിജിത്തി (32) നെയണ് മാന്നാര്‍ പൊലീസ് അറസ‌്റ്റ‌് ചെയ‌്തത്. വ്യാഴാഴ‌്ച രാത്രി 11നാണ് സംഭവം.
വീടിന്റെ മേല്‍ക്കൂരയില്‍ കയറിയ ഇയാള്‍ ഓടിളക്കി മുറിക്കുള്ളില്‍ കയറി ഉറക്കത്തിലായിരുന്ന വയോധികയെ കടന്ന് പിടിക്കുകയും മര്‍ദിക്കുകയും ചെയ‌്തു. മര്‍ദനമേറ്റ വൃദ്ധ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സമീപത്തെ വീട്ടിലെ സിസിടിവി പരിശോധനയില്‍ പ്രതിയുടെ ചിത്രം പതിഞ്ഞിരുന്നു. പരിശോധനയില്‍ പ്രതിയെ പിന്നീട് വീട്ടില്‍ നിന്നും പൊലീസ് അറസ‌്റ്റുചെയ‌്തു. കാരാഴ‌്മ പ്രദേശത്തെ സജീവ ബിജെപി പ്രവര്‍ത്തകനാണ് ശ്രീജിത്ത്.
https://www.facebook.com/Malayalivartha





















