തിരുവനന്തപുരത്ത് എടിഎം തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം മരുതംകുഴിയില്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എടിഎം തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പണം പിന്‍വലിക്കാന്‍ വന്നയാള്‍ കാര്‍ഡ് തിരിച്ചെടുത്തപ്പോഴാണ് എടിഎമ്മിന്റെ മുകള്‍ ഭാഗം ഇളകി മാറിയത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha





















