ട്രെയിനിൽ നിന്ന് ഊണ് ; 20 പേര്‍ക്ക് ഭക്ഷ്യവിഷബാധ

ദില്ലി-ഭുവനേശ്വര്‍ രാജധാനി എക്സ്പ്രസ് ട്രെയിനിലെ ഊണ് വാങ്ങിക്കഴിച്ച 20 യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധ. ട്രെയിനിലെ പാന്‍ട്രി കാറില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷണമാണ് ഇവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാക്കിയത്.
ട്രെയിന്‍ ഗൊമോഹ സ്റ്റേഷനിലെത്തിയപ്പോള്‍ 20 പേരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും . എല്ലാവര്‍ക്കും മരുന്ന് കൊടുത്തുവെന്നും 20 പേരുടെയും ആരോഗ്യനില ഭേദപ്പെടുവെന്നും റെയില്‍വെ അറിയിച്ചു.
ട്രെയിന്‍ ബൊകാറോ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഒരു ഡോക്ടര്‍ കൂടിയെത്തി എല്ലാവരെയും പരിശോധിച്ചു. മുന്‍കരുതലെന്നോണം ഈ ഡോക്ടറും ഇപ്പോള്‍ യാത്രക്കാര്‍ക്ക് ഒപ്പം സഞ്ചരിക്കുന്നുണ്ട്.
ടാറ്റാനഗര്‍ സ്റ്റേഷനിലും വൈദ്യസംഘം ഇവരെ പരിശോധിക്കും. ഭക്ഷ്യവിഷബാധയേറ്റ ആരെയും ട്രെയിനില്‍ നിന്ന് ഇറക്കിയിട്ടില്ലെന്ന് റെയില്‍വെ വ്യക്തമാക്കി. പാന്‍ട്രി കാര്‍ താത്കാലികമായി അടച്ച റെയില്‍വെ ഇവിടെ നിന്നുള്ള സാംപിളുകള്‍ ശേഖരിച്ചു. ഇവ പരിശോധനക്ക് അയച്ചിരിക്കുകയാണ് .
https://www.facebook.com/Malayalivartha





















