ഗവര്‍ണറുടെ വാഹനവ്യൂഹവും കടന്നു പോകുന്ന റോഡിന്‍റെ വശത്തായി വ്യാജ പോലീസ് വാഹനം കണ്ടെത്തി; മൂന്ന് പേർ അറസ്റ്റിൽ

ഗവര്‍ണര്‍ പി.സദാശിവവും വാഹനവ്യൂഹവും കടന്നു പോകുന്ന റോഡിന്‍റെ വശത്തായി വ്യാജ പോലീസ് വാഹനം കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ വാഹനത്തിലുണ്ടായിരുന്ന മൂന്നു പേരെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ആലക്കാട്ട് കുട്ടാപറമ്ബില്‍ മോണിക്കാട്ടില്‍ ഹൗസ് ബെസ്റ്റോ ബെന്നി (26), മുട്ടില്‍ വാര്യാട് മഠത്തില്‍ മാനിക്കല്‍ എം.എസ്. ഷിജില്‍ (24), കോട്ടയം ഞാലിയാന്‍കുഴി വാകത്താനം ഷിബു ചെറിയാന്‍ കുര്യന്‍ (26) എന്നിവരാണ് അറസ്റ്റിലായത്.
ബൊലേറോ ജീപ്പിന്റെ വശങ്ങളില്‍ പോലീസ് എന്നെഴുതിയ സ്റ്റിക്കറുകള്‍ ഒട്ടിച്ചിരുന്നു. നമ്ബര്‍ പ്ലേറ്റ് മറച്ച് പോലീസ് ജീപ്പിന്റേതിന് സമാനമായ വ്യാജ നമ്ബര്‍ പ്ലേറ്റാണ് ഉപയോഗിച്ചിരുന്നത്. ബോംബ് സ്ക്വാഡ് സ്ഥലവും വാഹനവും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഗവര്‍ണര്‍ക്കൊപ്പമുണ്ടായിരുന്ന പോലീസുകാരാണ് വഴിയരികില്‍ ഒതുക്കിയിട്ടുരുന്ന വ്യാജ പോലീസ് വാഹനം കണ്ടെത്തിയത്. . സിനിമാ ചിത്രീകരണത്തിന് വേണ്ടിയാണ് വാഹനം പോലീസ് ജീപ്പിന്റേതുപോലെ രൂപമാറ്റം വരുത്തിയത് എന്നാണ് അറസ്റ്റിലായവര്‍ പറയുന്നത്.
ജീപ്പ് ക്രെയിന്‍ ഉപയോഗിച്ച് പുത്തൂര്‍വയല്‍ പോലീസ് ക്യാമ്ബില്‍ എത്തിച്ചിട്ടുണ്ട്. ഡി.എം. വിംസ് മെഡിക്കല്‍ കോളേജിലെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാനായി ഇന്നലെ ഗവര്‍ണറുടെ യാത്രക്കിടയിലാണ് വ്യാജ പോലീസ് വാഹനം കണ്ണില്‍ പെടുന്നത്
https://www.facebook.com/Malayalivartha





















