കടലില്‍ മുങ്ങിത്താഴ്ന്നയാളെ ജീവന്‍ പണയം വച്ച് രക്ഷകനായെത്തി നാവികസേന ഉദ്യോഗസ്ഥന്‍

കടലില്‍ മുങ്ങിത്താണയാളെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയർത്തി നാവിക സേന ഉദ്യോഗസ്ഥന്‍ രക്ഷകനായി മാറി . വെള്ളിയാഴ്ച വൈകുന്നേരം വൈപ്പിൻ കടലിൽ 4.10നാണ് സംഭവം. ഭാര്യക്കൊപ്പം അവധിദിനം ചിലവഴിക്കാന്‍ ബീച്ചിലെത്തിയ ലെഫ്റ്റനന്റ് രാഹുല്‍ ദലാലാണ് ഒറംഗബാദ് സ്വദേശി ദിലീപ് കുമാറിന് രക്ഷകനായത്.
കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു ദിലീപ്. എന്നാല്‍ അടിയൊഴുക്ക് ശക്തമായതിനാല്‍ ഇദ്ദേഹത്തിന് നില കിട്ടിയില്ല. തുടർന്ന് ദിലീപ് മുങ്ങിത്താഴുന്നത് കണ്ട് ബീച്ചിലുണ്ടായിരുന്നവര്‍ ഓടിക്കൂടിയെങ്കിലും ആര്‍ക്കും ഇദ്ദേഹത്തിന്റെ അടുത്തേക്ക് പോകാന്‍ ധൈര്യമില്ലായിരുന്നു. ഈ സമയത്താണ് ലെഫ്റ്റനന്റ് രാഹുല്‍ ദലാല്‍ കടലിലേക്ക് ഇറങ്ങാന്‍ തയ്യാറായത്.
ഭാര്യയെ കരയ്ക്ക് നിര്‍ത്തിയാണ് ഇദ്ദേഹം കടലിലേക്ക് പോയത്. വളരെ വേഗത്തില്‍ രാഹുല്‍ നീന്തി ദിലീപിന് അടുത്തേക്ക് എത്തിയെങ്കിലും തിരികെ കരയിലേക്ക് എത്താന്‍ വളരെയേറെ ബുദ്ധിമുട്ടുകയുണ്ടായി . ഏതാണ്ട് 20-25 മിനിറ്റ് സമയമെടുത്താണ് ഇദ്ദേഹം ദിലീപ് കുമാറിനെ കരയ്ക്ക് എത്തിച്ചത്. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പലവട്ടം ഇരുവരും മുങ്ങിത്താഴ്ന്നതായി ദക്ഷിണ നാവികസേന വക്താവ് കമ്മാന്റര്‍ ശ്രീധര്‍ വാര്യര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha





















