പുതുപ്പള്ളിയുടെ മനസ്സറിഞ്ഞു തോമസ് ചാഴിക്കാടന്റെ മണ്ഡല പര്യടനം; നാടിന് മുഖവുര ആവശ്യമില്ലാത്ത പൊതുപ്രവർത്തകനാണ് തോമസ് ചാഴികാടനെന്ന് എ.ഐസിസി ജനറൽ സൈക്രട്ടറി ഉമ്മൻചാണ്ടി

നാടിന് മുഖവുര ആവശ്യമില്ലാത്ത പൊതുപ്രവർത്തകനാണ് തോമസ് ചാഴികാടനെന്ന് എ.ഐസിസി ജനറൽ സൈക്രട്ടറിയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അപ്രതീക്ഷിതമായി പെയ്ത മഴയിലും ഒട്ടും ആവേശം ചോരാതെയാണ് കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യുഡിഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടന്റെ പുതുപ്പള്ളി മണ്ഡല പര്യടനം നടന്നത്. രാവിലെ അയർക്കുന്നത്ത് ഒറവയ്ക്കലിൽ ചേർന്ന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.
പുതുപ്പള്ളി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നടന്ന തുറന്ന വാഹനത്തിലെ പ്രചാരണത്തിൽ സ്ഥാനാർത്ഥി തോമസ് ചാഴികാടനൊപ്പം ഉമ്മൻചാണ്ടി എംഎൽഎയും, കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ.മാണി എംപിയും ആദ്യാവസാനം യാത്രയിൽ തോമസ് ചാഴികാടനൊപ്പമുണ്ടായിരുന്നു. കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാർ ജനാധിപത്യത്തെ തകർത്തെറിയുകയാണ്.
കേരളം ഭരിക്കുന്ന പിണറായി സർക്കാരിന്റെ മുഖമുദ്ര കൊലപാതക രാഷ്ട്രീയമാണ്. കലാപരാഷ്ട്രീയത്തെയും കൊലപാതക രാഷ്ട്രീയത്തെയും സമാധാന പ്രേമികളായ കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ തള്ളിക്കളയുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു
ഓരോ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളും അടക്കമുള്ള വോട്ടർമാരുടെ നിര സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ കാത്തു നിന്നിരുന്നത്. ഇന്ന് അയ്മനം, തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലാണ് പ്രചാരണ പരിപാടികൾ നടക്കുക. രാവിലെ കുടമാളൂർ പുളിഞ്ചോട്ടിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ തുറന്ന വാഹനത്തിലെ പ്രചാരണം ഉദ്ഘാടനം ചെയ്യും.
https://www.facebook.com/Malayalivartha





















