അരുകൊലയുടെ ഇരകള്‍ കാമുകി മുതല്‍ ഒടുവില്‍ ഏഴുവയസ്സുകാരന്‍ വരെ... ആദ്യമായി പ്രേമിച്ച പെണ്ണിന്റെ അച്ഛനെ തല്ലി ഗുണ്ടായിസവും തുടങ്ങി; ആദ്യവിവാഹസല്‍ക്കാരത്തിനിടെ യുവാവിനെ ബീയര്‍കുപ്പിക്ക് അടിച്ചു കൊന്നത് മുതൽ ബംഗളൂരുവിലെ കാമുകിയുടെ മരണത്തിൽ വരെ സംശയ നിഴലിൽ; എല്ലാ കേസുകളിൽ നിന്നും തന്ത്രപരമായി രക്ഷപ്പെടുമെങ്കിലും ഏഴ് വയസ്സുകാരന്‍ മരണമടഞ്ഞതോടെ പ്രതി അരുണ്‍ ആനന്ദിനെതിരെ കൊലക്കുറ്റം!!!

ഏഴ് വയസ്സുകാരന്‍ മരണമടഞ്ഞതോടെ പ്രതി അരുണ്‍ ആനന്ദിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ഇതുവരെ വധശ്രമത്തിനും കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്ന് കണ്ടെത്തിയതോടെ പോക്‌സോ വകുപ്പും മറ്റുമാണ് ചുമത്തിയിരുന്നത്. ഐപിസി 302 പ്രകാരമുള്ള കുറ്റം ചുമത്തി പുതിയ എഫ്.ഐ.ആര്‍ പോലീസ് തൊടുപുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. നിരവധി കേസുകളില്‍ പ്രതിയായ അരുണിനെതിരെ തിരുവനന്തപുരത്ത് രണ്ട് പോലീസ് സ്‌റ്റേഷനുകളിലായി നാലു കേസുകള്‍ നിലവിലുണ്ട്. കുട്ടി ആക്രമണത്തിന് ഇരയായ 28ന് തന്നെ അരുണിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. സംഭവദിവസം ഇളയകുട്ടി നിക്കറില്‍ മൂത്രമൊഴിച്ചു കിടക്കുന്നതു കണ്ടപ്പോള്‍ സോഫയില്‍ ഉറങ്ങുകയായിരുന്ന മൂത്തകുട്ടിയെ ചവിട്ടി താഴെയിട്ടു.
കരഞ്ഞപ്പോള്‍ തുരുതുരെ ചവിട്ടി. പൊക്കിയെടുത്തെറിഞ്ഞു. കുട്ടിയുടെ അമ്മയാണ് ആശുപത്രിയിലെത്തിച്ചത്. അരുണിന്റെ ആദ്യവിവാഹസല്‍ക്കാരത്തിനിടെ സുഹൃത്തുക്കളുമൊത്ത് വിജയരാഘവനെന്ന യുവാവിനെ ബിയര്‍ കുപ്പികൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന കേസുമുണ്ട്. തിരുവനന്തപുരം മ്യൂസിയം പോലീസാണു കേസ് രജിസ്റ്റര്‍ ചെയ്തത്. അരുണ്‍ ഒന്നിലധികം വിവാഹം കഴിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു. ഇയാളുടെ ഒരു വനിതാസുഹൃത്തിന്റെ മരണവും ദുരൂഹമാണെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. ഈ യുവതി ബംഗളുരുവില്‍ ആത്മഹത്യ ചെയ്തതായാണു പോലീസ് രേഖകള്‍.
നന്തന്‍കോട് സ്വദേശിയായ അരുണ്‍ സാമ്ബത്തികമായി നല്ല ഭദ്രതയുള്ള കുടുംബത്തിലെ അംഗമാണ്. അച്ഛനും അമ്മയും ഉദ്യോഗസ്ഥരായിരുന്നു. സര്‍വീസിലിരിക്കെ അപകടത്തില്‍ അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് അരുണിന് ഫെഡറല്‍ ബാങ്കില്‍ ജോലി ലഭിച്ചിരുന്നു. എന്നാല്‍ ഈ ജോലി ഉപേക്ഷിച്ച് അരുണ്‍ ബിസിനസിലേക്ക് തിരിഞ്ഞു. അരുണ്‍ സ്വന്തം അമ്മയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി അവരുടെ പേരിലുള്ള ഫ്ളാറ്റ് സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയിരുന്നു.
10 ദിവസം മരണത്തോട് മല്ലിട്ട ശേഷമാണ് ഏഴുവയസുകാരന്‍ വിടവാങ്ങിയത്. തലയോട്ടിക്ക് ഏറ്റ ഗുരുതരമായ പരുക്കാണ് കുട്ടിയുടെ മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തലയോട്ടിയുടെ മുന്നിലും പിന്നിലും ചതവുകളുണ്ട്. തലയോട്ടിയുടെ വലതുവശത്ത് പൊട്ടലുണ്ട്. കുട്ടിയുടെ ശരീരത്തില്‍ മന:പ്പൂര്‍വം പരിക്കുകള്‍ ഏല്പിച്ചതായും വാരിയെല്ലിന് പൊട്ടലുള്ളതായും പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രതി അരുണ്‍ ആനന്ദിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















