Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിപിഎമ്മിന്റെ തന്ത്രം പൊളിഞ്ഞു... തെരഞ്ഞെടുപ്പ് വന്നതോടെ ശബരിമല വിഷയം ചര്‍ച്ചയാക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയ സി.പി.എമ്മിന്റെ തന്ത്രം പൊളിഞ്ഞു; സുരേഷ് ഗോപിയിലൂടെ ശബരിമല വീണ്ടും സജീവമാക്കി ബിജെപി; പ്രതീക്ഷിക്കുന്നത് വന്‍ വിജയം

08 APRIL 2019 10:33 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

അങ്ങനെ സിപിഎം മറക്കാനാഗ്രഹിച്ചത് ബിജെപി ഓര്‍മ്മിപ്പിക്കാനാഗ്രഹിച്ചത് സുരേഷ് ഗോപിയിലൂടെ സാധിച്ചതിന്റെ സന്തോഷത്തിലാണ് ബിജെപി. ഭക്തജനങ്ങള്‍ അനുഭവിച്ച വേദന ഒരിക്കല്‍ കൂടി പുറത്തു വരികയാണ്. ഇന്നലത്തെ ചാനല്‍ ചര്‍ച്ചകളെല്ലാം ശബരിമലയിലൂന്നിയതോടെ ബിജെപി ലക്ഷ്യം കൈവരിച്ചു. ശബരിമലയില്‍ ചിത്തിര ആട്ടവിശേഷം മുതലുള്ള എല്ലാ സംഭവങ്ങളും ചര്‍ച്ചയായി. ഭക്തരെ തല്ലിച്ചതച്ചതും രാത്രിയുടെ മറവില്‍ യുവതികളെ ശബരിമലയില്‍ കയറ്റിയതുമെല്ലാം ചര്‍ച്ചയായി. ഇതോടെ പല മണ്ഡലങ്ങളിലും വലിയ വിജയ പ്രതീക്ഷയാണ് ബിജെപി വച്ച് പുലര്‍ത്തുന്നത്. 4 മണ്ഡലങ്ങളിലെങ്കിലും വിജയിക്കുമെന്നാണ് കരുതുന്നത്. ശബരിമല സജീവമായി നിര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്. 

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എന്‍. ഡി. എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ശബരിമലയുടെയും അയ്യപ്പന്റെയും പേരില്‍ വോട്ട് ചോദിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാട്ടി ജില്ലാകളക്ടര്‍ നോട്ടീസയച്ചതോടെ ശബരിമലയുടെ പേരില്‍ ബി. ജെ. പിയും തിരഞ്ഞെടുപ്പ് കമ്മിഷനും തമ്മില്‍ ഏറ്റുമുട്ടലിന് കളമൊരുങ്ങിയത്. 

''ഞാന്‍ തൃശിവപേരൂരുകാരുടെ മുന്നില്‍ കേരളത്തിന്റെ ഒരു പരിച്ഛേദത്തിനോടാണ് ശബരിമലയുടെ പശ്ചാത്തലത്തില്‍ വോട്ടിനു വേണ്ടി അപേക്ഷിക്കുന്നത്. എന്റെ അയ്യന്‍, എന്റെ അയ്യന്‍, നമ്മുടെ അയ്യന്‍, ആ അയ്യന്‍ എന്റെ വികാരമാണെങ്കില്‍, ഈ കിരാതസര്‍ക്കാരിനുള്ള മറുപടി ഈ തിരഞ്ഞെടുപ്പിലൂടെ കേരളത്തിലല്ല, ഭാരതത്തില്‍ മുഴുവന്‍, അയ്യന്റെ ഭക്തര്‍ അത് അലയടിപ്പിച്ചിരിക്കും. എന്റെ പ്രചാരണവേളകളില്‍ ശബരിമല ഞാന്‍ ചര്‍ച്ചയാക്കില്ല എന്ന് പ്രതിജ്ഞ ചെയ്യുകയാണിവിടെ.'' എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.


ശബരിമലയെയും അയ്യപ്പനെയും തിരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സുരേഷ് ഗോപിയുടെ പ്രസംഗത്തോടെ ശബരിമല തിരഞ്ഞെടുപ്പ് വിഷയമാകാനും അരങ്ങൊരുങ്ങി.

വെള്ളിയാഴ്ച തേക്കിന്‍ കാട് മൈതാനിയില്‍ എന്‍. ഡി. എ കണ്‍വെന്‍ഷനില്‍ സുരേഷ് ഗോപി നടത്തിയ പ്രസംഗത്തില്‍ അയ്യന്‍ എന്ന് എടുത്ത് പറഞ്ഞ് ശബരിമലയുടെ പശ്ചാത്തലത്തില്‍ വോട്ടിന് വേണ്ടി അപേക്ഷിച്ചതാണ് വിവാദമായത്. ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാട്ടിയാണ് ജില്ലാ വരണാധികാരിയായ കളക്ടര്‍ ടി. വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസയച്ചത്.

താന്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്നും പ്രസംഗത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും നോട്ടീസിന് പാര്‍ട്ടി മറുപടി പറയുമെന്നും സുരേഷ്‌ഗോപിയും അദ്ദേഹത്തെ ന്യായീകരിച്ച് ബി. ജെ. പിയും ഇന്നലെ രംഗത്തെത്തി. മറുവശത്ത് കളക്ടറുടെ നോട്ടീസ് ശരിവച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും രംഗത്തെത്തി.

വിവാദ പ്രസംഗത്തിന്റെ ഒടുവില്‍, പ്രചാരണത്തില്‍ ഇനി ശബരിമല വിഷയം മിണ്ടില്ലെന്നു പ്രതിജ്ഞയെടുക്കുന്നതായി സുരേഷ് ഗോപി തന്ത്രപൂര്‍വം പറഞ്ഞിരുന്നു. ഈ വാചകം മുന്‍നിര്‍ത്തിയാകും നോട്ടീസിന് വിശദീകരണം നല്‍കുക. സുരേഷ് ഗോപിയെ പിന്തുണച്ച ബി. ജെ. പി വക്താവ് ബി.ഗോപാലകൃഷ്ണന്‍ കളക്ടറുടെ നടപടി വിവരക്കേടാണെന്നും കളക്ടര്‍ സംസ്ഥാന സര്‍ക്കാരിന് ദാസ്യപ്പണി ചെയ്യുകയാണെന്നും ആക്ഷേപിച്ചു.

ഔദ്യോഗിക ജോലിയാണ് താന്‍ ചെയ്തതെന്ന് കളക്ടര്‍ ടി. വി അനുപമ വിശദീകരിച്ചു.അതിന് പിന്നാലെയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കളക്ടറെ ന്യായീകരിച്ചത്.

അതേസമയം, മീണ മുന്‍വിധിയോടെ പെരുമാറിയെന്ന് ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. ഒരു ഭക്തനെ സംബന്ധിച്ച് എന്തൊരു ഗതികേടാണ്. ഇഷ്ടദേവന്റെ പേരു പറയാന്‍ പാടില്ലേ?അയ്യന്റെ അര്‍ത്ഥം പരിശോധിക്കണം. ഇതെല്ലാം ജനങ്ങള്‍ കൈകാര്യം ചെയ്യും. എന്തൊരു ജനാധിപത്യമാണിത്? ശബരിമല തിരഞ്ഞെടുപ്പ് വിഷയമാക്കില്ലെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ശബരിമല വിഷയം ഇനിയും ബി.ജെ.പി പ്രചാരണത്തില്‍ ഉന്നയിക്കും. അയ്യപ്പന്റെ പേരില്‍ സുരേഷ് ഗോപി വോട്ടു ചോദിച്ചിട്ടില്ല.

ബി.ജെ.പിയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നാണ് അനുപമ പറഞ്ഞത്. എന്റെ ജോലി മാത്രമാണ് ചെയ്തത്. ബി.ജെ.പിയുടെ മറുപടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറും. തുടര്‍ നടപടി സ്വീകരിക്കുന്നതും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാണ്.

ദൈവത്തിന്റെ പേര് പറഞ്ഞ് വോട്ട് ചോദിക്കലാണ് പ്രശ്‌നമെന്നാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. ദൈവം എല്ലാവരുടേതുമാണ്. അത് ഒരു പാര്‍ട്ടിയുടെയോ, സ്ഥാനാര്‍ത്ഥിയുടെയോ സ്വന്തമാണെന്ന മട്ടില്‍ പ്രചാരണം നടത്തരുത്. കളക്ടറുടെ നടപടി ശരിയാണ്. കളക്ടറുടെ നോട്ടീസിന് സുരേഷ് ഗോപിക്കു മറുപടി നല്‍കാം. രാഷ്ട്രീയപാര്‍ട്ടികളുടെ അഭിപ്രായം കണക്കിലെടുത്തുണ്ടാക്കിയതാണ് പെരുമാറ്റച്ചട്ടം. അത് പാലിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്. റിട്ടേണിംഗ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ കമ്മിഷന്‍ നിലപാടെടുക്കുമെന്നും പറഞ്ഞു.

ഇതെല്ലാം തന്നെ ചര്‍ച്ചയാകട്ടെ എന്നാണ് ബിജെപിയുടെ പക്ഷം. തെരഞ്ഞെടുപ്പുവരെ ഇതുപോലെ ശബരിമല ചര്‍ച്ചയാക്കി പരമാവധി വോട്ട് നേടാനാണ് ബിജെപിയുടെ തന്ത്രം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends