രണ്ട് വേനലവധിക്കാല സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഏപ്രില്‍ 15 മുതല്‍

മുംബയില്‍ നിന്ന് കൊച്ചുവേളിക്കും പൂനയില്‍ നിന്ന് എറണാകുളത്തേക്കുമായി ഏപ്രില്‍ 15 മുതല്‍ ജൂണ്‍ 4 വരെ രണ്ട് വേനലവധിക്കാല സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു. മുംബയില്‍ നിന്നുള്ള ട്രെയിന്‍ തിങ്കളാഴ്ചകളില്‍ രാവിലെ 11.05ന് പുറപ്പെടും. കൊച്ചുവേളിയില്‍ നിന്ന് മടക്കയാത്ര ചൊവ്വാഴ്ചകളില്‍ രാത്രി 11നാണ്. കൊങ്കണ്‍ വഴിയാണ് സര്‍വീസ്. ട്രെയിന്‍ നമ്പര്‍ 01065/01066. ഈ ട്രെയിനില്‍ എ.സി കോച്ചുകളില്ല. 11 സ്‌ളീപ്പറും നാല് ജനറല്‍ കോച്ചുകളുമാണുള്ളത്.
കേരളത്തില്‍ കൊല്ലം, കായംകുളം, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംഗ്ഷന്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍,കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മംഗലാപുരം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്.
പൂനയില്‍ നിന്ന് എറണാകുളത്തേക്കുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ എ.സി കോച്ചുകള്‍ മാത്രമുള്ള ഹംസഫര്‍ ട്രെയിനാണ്. 13 എ.സി കോച്ചുകളുണ്ട്.
തിങ്കളാഴ്ചകളില്‍ രാത്രി 7.55ന് പൂനയില്‍ നിന്ന് പുറപ്പെടും. മടക്കയാത്ര എറണാകുളത്തുനിന്ന് ബുധനാഴ്ചകളില്‍ പുലര്‍ച്ചെ 3.45ന്. കേരളത്തില്‍ ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍,കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മംഗലാപുരം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്. ട്രെയിന്‍ നമ്പര്‍ 01467/01468.
https://www.facebook.com/Malayalivartha





















