യു.എസിന്റെ ഹോംലാന്‍ഡ് സെക്രട്ടറി കിര്‍സ്റ്റ്‍ജെന്‍ നീല്‍സെന്‍ രാജി വച്ചു

കുടിയേറ്റ വിഷയത്തെക്കുറിച്ചും മെക്സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതിനെക്കുറിച്ചുമുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അനധികൃത കുടിയേറ്റം അവസാനിപ്പിച്ചില്ലങ്കില്‍ മെക‌്സിക്കന്‍ അതിര്‍ത്തി പൂര്‍ണമായും അടക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
മതില്‍ സന്ദര്‍ശിച്ച ട്രംപ് കുടിയേറ്റ വിഷയത്തില്‍ നിലപാട് കര്‍ശനമാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. വ്യാപാരത്തേക്കാള്‍ സുരക്ഷയാണ് തനിക്ക് പ്രധാനമെന്നും വേണ്ടിവന്നാല്‍ മെക്സിക്കോയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കും എന്നുമാണ് ട്രംപിന്‍റെ നിലപാട്. നീല്‍സെന്‍റെ പെട്ടെന്നുള്ള രാജിക്ക് പിന്നില്‍ മെക്സിക്കന്‍ വിഷയത്തിലെ ട്രംപിന്‍റെ കടുംപിടുത്തം തന്നെയാണെന്നാണ് സൂചന. നീല്‍സെന്‍റെ സേവനത്തിന് നന്ദിയറിച്ച് ട്രംപ് ട്വീറ്റ് ചെയ്തു. കസ്റ്റംസ് ആന്‍റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ കമ്മീഷണറായ കെവിന്‍ മഗ്‌അലീനന് താല്‍ക്കാലിക ചുമതല നല്‍കിയതായും ട്രംപ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















