Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

വീണ്ടും ഇളകിമറിയുന്നു... സുരേഷ് ഗോപിയ്‌ക്കെതിരെ നോട്ടീസ് അയച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ദൈവത്തിന്റെ പേരില്‍ വോട്ട് ചോദിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ടില്ലേയെന്ന് ബിജെപി; പക്ഷപാതം തുറന്ന് കാട്ടി ബിജെപി പ്രചാരണം

08 APRIL 2019 11:01 AM IST
മലയാളി വാര്‍ത്ത

തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തു വന്നപ്പോള്‍ അതേ വിഷയം ഉന്നയിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഒരു കുഴപ്പവുമില്ല. ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ച് കൃത്യമായി വീട്ടിലെത്തിച്ചു തരുന്ന പിണറായി വിജയന് വോട്ടു ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. ഇക്കാര്യം നിങ്ങള്‍ പെന്‍ഷന്‍ വാങ്ങുന്ന വീട്ടുകാരോട് പറയണമെന്നും കടകംപള്ളി സുരേന്ദ്രന്‍ കണ്ണൂരിലെ വെള്ളാവില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് കടകംപള്ളി പറഞ്ഞത്. 

600 രൂപ 1200 രൂപയാക്കി പെന്‍ഷന്‍ വീട്ടില്‍ കൃത്യമായി എത്തിക്കുന്ന പിണറായി വിജയന് വോട്ട് കൊടുക്കാന്‍ നിങ്ങള് പറയണം. ഇല്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് അവരോട് പറഞ്ഞാല്‍ മതി. ഈ പൈസയും മേടിച്ചിട്ട് വോട്ട് ചെയ്തില്ലെങ്കില്‍ ഇതെല്ലാം കണ്ടുകൊണ്ട് ഒരാള്‍ മുകളിലിരിപ്പുണ്ട്. നിശ്ചയമായിട്ടും ചോദിച്ചിരിക്കുമെന്ന് പറയാന്‍ നമുക്ക് സാധിക്കണം. നമ്മളിത് പറഞ്ഞില്ലെങ്കില്‍ ബി.ജെ.പിക്കാരും കോണ്‍ഗ്രസുകാരും പോയി വേറെ എന്തെങ്കിലും പറഞ്ഞ് ഈ പാവപ്പെട്ടവരെ പറ്റിക്കും.

ഇപ്പോള്‍ 51 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ കൊടുക്കുകയാണ്. നമ്മള്‍ കയറുമ്പോള്‍ 35 ലക്ഷം പേര്‍ക്കാണ് പെന്‍ഷന് അര്‍ഹതയുണ്ടായിരുന്നതെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു.

കടകംപള്ളിയുടെ ഈ പ്രസംഗം തെരഞ്ഞെടുപ്പ് ചട്ടലംഘനമായാണ് കണക്കാക്കുന്നത്. വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്നു പറഞ്ഞാല്‍ ദൈവത്തിന്റെ പേരില്‍ വോട്ട് ചോദിക്കുകയാണ്. 

വോട്ടര്‍മാരുടെ ജാതിയുടെയും സാമുദായികവികാരത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികള്‍ വോട്ടഭ്യര്‍ത്ഥിക്കരുതെന്ന് തൃശൂര്‍ ജില്ലാ തെരരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ ടി.വി. അനുപമ പറഞ്ഞു. ജാതികള്‍, സമുദായങ്ങള്‍, മതവിഭാഗങ്ങള്‍, ഭാഷാവിഭാഗങ്ങള്‍ എന്നിവര്‍ തമ്മില്‍ ഭിന്നതയുണ്ടാക്കുന്ന ഒരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെടരുതെന്നും ആരാധനാലയങ്ങള്‍ ഒരുതരത്തിലുമുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനും തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കുമുള്ള വേദിയായി ഉപയോഗിക്കരുതെന്നും കളക്ടര്‍ അറിയിച്ചു.

മറ്റു പാര്‍ട്ടികളുടെ നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും സ്വകാര്യജീവിതത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ സ്ഥാനാര്‍ത്ഥിയുടെ ഭാഗത്തു നിന്നും ഉണ്ടാവരുത്. അതേസമയം പരിശോധിക്കപ്പെടാത്ത ആരോപണത്തിന്റെ പേരിലും വളച്ചൊടിച്ചും നടത്തുന്ന വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു.

തെരഞ്ഞപ്പ് പ്രചാരണ പരസ്യങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്തിന്റെ സൈനികരുടെ ചിത്രങ്ങളോ സൈനികര്‍ പങ്കെടുത്ത പരിപാടികളുടെ ചിത്രങ്ങളോ, സെനികര്‍ ഉള്‍പ്പെടുന്ന പ്രവൃത്തികളോ ഉപയോഗിക്കാന്‍ പാടില്ല.

ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ തൃശൂര്‍ കലക്ടര്‍ ടി വി അനുപമയ്‌ക്കെതിരെ സുരേഷ് ഗോപിയും ബിജെപി നേതാക്കളും രംഗത്ത്. അയ്യന്റെ അര്‍ഥം പരിശോധിക്കണമെന്നും ഇഷ്ടദേവന്റെ പേര് പറയാന്‍ പാടില്ലെന്നതിനെ ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. എല്ലാം പാര്‍ടി പരിശോധിക്കും. നോട്ടീസിന് ഉടന്‍ മറുപടി നല്‍കും. സുരേഷ് ഗോപി ചട്ടലംഘനം നടത്തിയെന്ന കലക്ടറുടെ നിലപാട് അസംബന്ധമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. നവോത്ഥാന മതിലില്‍ പങ്കെടുത്ത കലക്ടര്‍ പിണറായി സര്‍ക്കാരിന് ഓശാന പാടുകയാണ്. സര്‍ക്കാരിന്റെ ദത്തുപുത്രി ആകാന്‍ ശ്രമിക്കുകയാണ് കലക്ടര്‍. ശബരിമല വിഷയം ബിജെപിയുടെ പ്രചാരണ വിഷയംതന്നെയാണ്. കലക്ടറോ കമീഷണറോ തടയാന്‍ ശ്രമിച്ചാലും തങ്ങളത് ജനമധ്യത്തില്‍ ഉയര്‍ത്തുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (9 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (14 hours ago)

Malayali Vartha Recommends