ബി.ജെ.പിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

ബി.ജെ.പിയുടെ പ്രകടനപത്രിക തിങ്കളാഴ്ച പുറത്തിറക്കും. 'ഒരുവട്ടം കൂടി മോദി സര്‍ക്കാര്‍' എന്ന മുദ്രാവാക്യവുമായി ബി.ജെ.പി. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലി മുദ്രാവാക്യവും പ്രചാരണ ഗാനവും പുറത്തിറക്കി.
40 ക്യാപ്റ്റന്മാരുള്ള ടീമല്ല, ഒറ്റ ക്യാപ്റ്റനുള്ള സര്‍ക്കാറാണ് വേണ്ടതെന്ന് പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ച് അരുണ്‍ ജെയ്റ്റിലി പറഞ്ഞു. ഒരിക്കല്‍കൂടി മോദിയെന്ന പ്രധാന മുദ്രാവാക്യത്തോടൊപ്പം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, സത്യസന്ധതയുള്ള സര്‍ക്കാര്‍, വലിയ തീരുമാനങ്ങളെടുക്കുന്ന സര്‍ക്കാര്‍ എന്നീ മൂന്ന് ഉപപ്രമേയങ്ങളിലും പ്രചാരണം നടത്തും.
"
https://www.facebook.com/Malayalivartha























