Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

വിവാദം കൊഴുക്കുന്നു... സുരേഷ് ഗോപിയ്ക്ക് നോട്ടീസ് അയച്ച ടിവി അനുപമയുടെ ഫേസ്ബുക്ക് നിറയെ ശരണം വിളി; മികച്ച ഉദ്യോഗസ്ഥയായ ടി.വി. അനുപമയ്‌ക്കെതിരെ വിദ്വേഷ പ്രചരണവും ശക്തം; നടപടി വന്നേക്കും

08 APRIL 2019 11:55 AM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയം വീണ്ടും ശക്തമാകുകയാണ്. ശബരിമല പ്രക്ഷോഭകാലത്ത് കേട്ടിരുന്ന ശരണം വിളി വീണ്ടും ഉയരുകയാണ്. ഇത്തവണ തൃശൂരിലാണ് ശരണംവിളി ഉയരുന്നത്. അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ജില്ല കളക്ടര്‍ ടിവി അനുപമ നോട്ടീസ് നല്‍കിയതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

എന്നാല്‍ ഇതിന് പിന്നാലെ വലിയ സൈബര്‍ ആക്രമണമാണ് അനുപമയ്ക്ക് നേരെ നടക്കുന്നത്. 'സ്വമി ശരണം' എന്ന കമന്റാണ് വിമര്‍ശനവുമായെത്തുന്നവര്‍ പേജില്‍ പോസ്റ്റു ചെയ്യുന്നത്. ഇതിനിടെ കളക്ടര്‍ക്ക് പൊങ്കാല അര്‍പ്പിക്കുന്നവരെ പ്രതിരോധിക്കാനും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ചിലര്‍ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ മറ്റു ചിലര്‍ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തു. ഇതിനിടെ അനുപമ വനിതാ മതിലില്‍ പങ്കെടുത്തതും ചര്‍ച്ചയാകുകയാണ്. 

ടി.വി. അനുപമയുടെ യഥാര്‍ഥ പേര് അനുപമ ക്ലിന്‍സണ്‍ ജോസഫ് എന്നാണെന്നും അതിനാലാണ് ഇത്തരത്തിലുള്ള നടപടിയെന്നും ചിലര്‍ കണ്ടെത്തി. വിഷയത്തില്‍ പ്രഥമ ദൃഷ്ട്യാ ചട്ടലംഘനമുണ്ടെന്നും കലക്ടറുടെ നടപടി ശരിയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ പ്രതികരിച്ചിരുന്നു. ഇതിനെതിരെ ബി.ജെ.പി നേതാക്കളും പരസ്യമായി രംഗത്തെത്തിയതിനു പിന്നാലെയാണ് അനുപമയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലും സൈബര്‍ ആക്രമണം നടക്കുന്നത്.

അയ്യപ്പന്റെയും ശബരിമലയുടെയും പേരില്‍ വോട്ട് തേടിയെന്ന് കാണിച്ചാണു സുരേഷ് ഗോപിക്കു ജില്ലാ വരണാധികാരി കൂടിയായ ടി.വി. അനുപമ നോട്ടീസ് നല്‍കിയത്. ഇതേത്തുടര്‍ന്നു കലക്ടര്‍ക്കെതിരേ വിമര്‍ശനങ്ങളുമായി ബി.ജെ.പി. നേതാക്കള്‍ രംഗത്തെത്തിയിരുന്നു. 'സ്വാമി ശരണം' എന്ന വാക്കുകളോടെയാണു പല കുറിപ്പുകളും തുടങ്ങുന്നത്.

അതിനിടെ ശബരിമല വിഷയം ഉന്നയിച്ച് വോട്ട് ചോദിച്ച സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച് തന്റെ ജോലി നിര്‍വഹണത്തിന്റെ ഭാഗം മാത്രമാണെന്ന് കളക്ടര്‍ ടിവി അനുപമ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും അനുപമ പറഞ്ഞു. അതേസമയം അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിക്കുന്നത് തെറ്റാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി. സുരേഷ് ഗോപി അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച സംഭവത്തില്‍ ലഭിച്ച നോട്ടീസിന് പാര്‍ട്ടി മറുപടി നല്‍കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിക്കും. അയ്യന്റെ അര്‍ത്ഥം അവര്‍ അന്വേഷിക്കട്ടെ. എന്താണ് പറഞ്ഞതെന്ന് കൃത്യമായ ബോധ്യമുണ്ട്. ചട്ടലംഘനം നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

തെറ്റുപറ്റിയെന്ന് മനസിലാക്കാതെ പറയുന്നതില്‍ കാര്യമില്ല. മാധ്യമങ്ങളോട് എല്ലാ കാര്യങ്ങളും പറയാന്‍ സാധിക്കില്ല. ജനാധിപത്യത്തിന്റെ മര്യാദയുണ്ട്. ഇഷ്ട ദേവന്റെ നാമം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോലും പറയാന്‍ പാടില്ലാത്ത അവസ്ഥയാണുള്ളത്. എന്ത് ജനാധിപത്യമാണിത്? ഇതിനെ ജനം കൈകാര്യം ചെയ്യുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിച്ചതിന് കളക്ടര്‍ ടി വി അനുപമ ഇന്നലെയാണ് സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയത്. തെരഞ്ഞെടുപ്പില്‍ ജാതിയും മതവും പറഞ്ഞ് വോട്ട് തേടരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം ലംഘിച്ചതിനാണ് നോട്ടീസ് നല്‍കിയത്.

എന്തായാലും തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമല വീണ്ടും പ്രചരണായുധമാകുകയാണ്. ശബരിമല ചര്‍ച്ചയാകരുതെന്നാണ് സിപിഎം നിര്‍ദേശം നല്‍കിയത്. എന്നാല്‍ സുരേഷ് ഗോപി അത് വിദഗ്ധമായി തരണം ചെയ്യുകയായിരുന്നു. സുരേഷ് ഗോപിയെ ഇഷ്ടമില്ലാത്ത ബിജെപി നേതാക്കള്‍ പോലും അതേറ്റെടുത്തു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (7 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (8 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (8 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (8 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (8 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (11 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (14 hours ago)

Malayali Vartha Recommends