Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയില്‍ എത്തുമ്പോള്‍... എല്ലാവരും മറന്നിരുന്ന ശബരിമല വിഷയം വീണ്ടും ചാനലുകാരെക്കൊണ്ട് ചര്‍ച്ചയാക്കിച്ചത് സുരേഷ് ഗോപി; ഇത് നിലനിര്‍ത്താന്‍ അമിത്ഷായുടെ നിര്‍ദേശം; ക്ലൈമാക്‌സില്‍ മോഡി ശബരിമലയിലെത്തും

08 APRIL 2019 11:35 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല ഇത്രവേഗം മലയാളികള്‍ മറക്കുമെന്ന് ബിജെപിക്കാര്‍ കുടിച്ച വെള്ളത്തില്‍ പോലും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ സുരേഷ് ഗോപി ഒറ്റ ദിവസം കൊണ്ട് വൈകാരിക പ്രകടനത്തിലൂടെ അത് ഒരിക്കല്‍ കൂടി ചര്‍ച്ചയാക്കി. എല്ലാ ചാനലുകളും അത് ഏറ്റെടുത്തതോടെ ശബരിമല ചര്‍ച്ച ചെയ്യാന്‍ സിപിഎമ്മിനുമേലും സമ്മര്‍ദമുയരുകയാണ്. 

അതേസമയം ശബരിമല വിഷയം പരോക്ഷമായി വീണ്ടും ചര്‍ച്ചയാകുന്നതില്‍ ബി.ജെ.പിക്ക് വലിയ സന്തോഷമാണ് ഉണ്ടാക്കുന്നത്. സുരേഷ്‌ഗോപിക്ക് ചട്ടലംഘനത്തിന്റെ പേരില്‍ കലക്ടര്‍ ടി.വി. അനുപമ നോട്ടീസ് നല്‍കിയതു മറ്റിടങ്ങളിലും പ്രചാരണ വിഷയമായെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍.

അതേസമയം അടുത്തഘട്ടത്തില്‍ ശബരിമലയിലേക്ക് പ്രധാനമന്ത്രിയെ കൂടി കൊണ്ടുവരാനാണ് ആലോചന. ഇതിലൂടെ ശബരിമലവിഷയത്തിന്റെ പ്രാധാന്യം വര്‍ധിക്കുമെന്നും കണക്കുകൂട്ടുന്നു. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടു തീയതി നിശ്ചയിക്കും.

നേരത്തെ ശബരിമല സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിയും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. സുരക്ഷാഏജന്‍സികളുടെ കൂടി അഭിപ്രായം തേടിയശേഷം അന്തിമതീരുമാനമെടുക്കാനായിരുന്നു ധാരണ. പ്രധാനമന്ത്രിയെ ഇക്കാര്യം ധരിപ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാനഘടകം തീരുമാനിച്ചു. പ്രധാനമന്ത്രി ശബരിമലയില്‍ വന്നു ദര്‍ശനം നടത്തിയാല്‍ വലിയ ഗുണമാകുമെന്നാണ് വിലയിരുത്തല്‍.

തിരഞ്ഞെടുപ്പ് യോഗത്തില്‍ അയ്യപ്പന്റെ പേര് പറഞ്ഞു എന്ന പരാതിയില്‍ ജില്ല കളക്ടര്‍ ടി.വി.അനുപമ അയച്ച നോട്ടീസിന് സുരേഷ് ഗോപി ഇന്ന് വിശദീകരണം നല്‍കും. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാനാണ് കളക്ടര്‍ നോട്ടീസില്‍ നിര്‍ദ്ദേശിച്ചിരുന്നത്. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ചാണ് സുരേഷ് ഗോപിക്ക് കളക്ടര്‍ നോട്ടീസ് നല്‍കിയത്. താന്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്നും കളക്ടറുടെ നോട്ടീസിന് മറുപടി നല്‍കുമെന്നും സുരേഷ് ഗോപി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇഷ്ട ദൈവത്തിന്റെ പേര് പറയാന്‍ സാധിക്കാത്തത് ഒരു ഭക്തന്റെ ഗതികേടാണ്. അയ്യന്റെ അര്‍ത്ഥം എന്താണെന്ന് അവര്‍ പരിശോധിക്കട്ടെ. ഇതെന്തൊരു ജനാധിപത്യമാണെന്നും, ഇതിന് ജനം മറുപടി നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ സുരേഷ് ഗോപിക്ക് കഴിഞ്ഞ ദിവസമാണ് കളക്ടര്‍ നോട്ടീസ് അയച്ചത്. ശബരിമലയുടെ പേര് പറഞ്ഞ് വോട്ട് ചോദിക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവിന് വിരുദ്ധമായാണ് പ്രസംഗം നടത്തിയതെന്നും ഇത് പെരുമാറ്റ ചട്ടലംഘനമാണെന്നും അതിനാല്‍ 48 മണിക്കൂറിനുളഅളില്‍ ജില്ലാ കളക്ടര്‍ മുന്‍പാകെ വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.

വോട്ടര്‍മാരുടെ ജാതിയുടെയും സാമുദായികവികാരത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികള്‍ വോട്ടഭ്യര്‍ത്ഥിക്കരുതെന്ന് ജില്ലാ തെരരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ ടി.വി. അനുപമ പറഞ്ഞു. ജാതികള്‍, സമുദായങ്ങള്‍, മതവിഭാഗങ്ങള്‍, ഭാഷാവിഭാഗങ്ങള്‍ എന്നിവര്‍ തമ്മില്‍ ഭിന്നതയുണ്ടാക്കുന്ന ഒരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെടരുതെന്നും ആരാധനാലയങ്ങള്‍ ഒരുതരത്തിലുമുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനും തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കുമുള്ള വേദിയായി ഉപയോഗിക്കരുതെന്നും കളക്ടര്‍ അറിയിച്ചു.

മറ്റു പാര്‍ട്ടികളുടെ നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും സ്വകാര്യജീവിതത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ സ്ഥാനാര്‍ത്ഥിയുടെ ഭാഗത്തു നിന്നും ഉണ്ടാവരുത്. അതേസമയം പരിശോധിക്കപ്പെടാത്ത ആരോപണത്തിന്റെ പേരിലും വളച്ചൊടിച്ചും നടത്തുന്ന വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends