കടവൂര്‍ പുഴയിലെ കുളിക്കടവില്‍ മദ്യപാനത്തിനായി വൈകുന്നേരങ്ങളില്‍ സംഗമിച്ചിരുന്ന ഉറ്റ സുഹൃത്തുക്കൾ; അടിച്ച് പൂസായതോടെ നിയന്ത്രണം നഷ്ടപ്പെട്ടു... ഒന്നും രണ്ടും പറഞ്ഞ് രണ്ടുപേര്‍ തമ്മില്‍ വാക്കേറ്റം മൂത്തപ്പോൾ ഇനി അവൻ ജീവിച്ചിരിക്കണ്ട!! അവനെ ഞാൻ കുത്തിമലർത്തും എന്ന് പറഞ്ഞുകൊണ്ട് സമീപത്തെ വീട്ടിലേയ്ക്ക് പോയ എല്‍ദോസ് തിരിച്ചെത്തിയത് കത്തിയുമായി... മറ്റൊന്നും നോക്കിയില്ല കലിപ്പ് തീരുംവരെ ആഞ്ഞുകുത്തി; സംഭവം മൂവാറ്റുപുഴയിൽ

ഇന്നലെ വൈകിട്ട് 6 മണിയോടടുത്ത് പോത്താനിക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കടവൂരിലാണ് സംഭവം.കടവൂര്‍ പൂതംകുഴി വിദ്യാധരനാ(35)ണ് കൊല്ലപ്പെട്ടത്. സുഹൃത്ത് എല്‍ദോസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിണ്ടുണ്ട്.വിദ്യാധരന്‍ പെയിന്റിങ് തൊഴിലാളിയാണ്. എല്‍ദോസ് വെല്‍ഡറാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ജോലികഴിഞ്ഞ് അഞ്ചംഗസംഘം പുഴയില്‍ കുളിക്കാനെത്തി. കൂടെ മദ്യപാനവും. ഇതിനിടയില്‍ ഇവരില്‍ രണ്ടുപേര്‍ തമ്മില്‍ വാക്കേറ്റം മൂത്തു. ദേഷ്യപ്പെട്ട് സമീപത്തെ വീട്ടിലേയ്ക്ക് പോയ ഇവരിലൊരാള്‍ കത്തിയുമായി തിരിച്ചെത്തി ആദ്യം എതിരാളിയുടെ നെഞ്ചിലും പിന്നാലെ തുടയിലും കുത്തി. സുഹൃത്തുക്കളുടെ രക്ഷാശ്രമം വിഫലമായി.
ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി കുത്തേറ്റ യുവാവിന് ജീവന്‍ നഷ്ടമായി. മദ്യലഹരിയില്‍ നിസ്സാരകാരണത്തിന്റെ പേരില്‍ നടന്ന കശപിശയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സംഭവത്തിന് ദൃസാക്ഷിയായ ഇരുവരുടെയും സുഹത്തുക്കള്‍ പൊലീസില്‍ വ്യക്തമാക്കിയിട്ടുള്ളത്.തെളിവെടുപ്പിന് ശേഷം പൊലീസ് എല്‍ദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തും.കോലഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള വിദ്യാധരന്റെ മൃതദ്ദേഹം ഇന്‍ക്വസ്റ്റിനും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























