ആദ്യ ഭർത്താവ് ഉപേക്ഷിച്ച്പോയതോടെ വിവാഹം കഴിഞ്ഞ മറ്റൊരു യുവാവുമായി അടുത്തു... ഭാര്യ ആത്മഹത്യ ചെയ്തതോടെ മൂന്നാം ദിവസം കാമുകിയെയും കുഞ്ഞുങ്ങളെയും കൊണ്ട് യുവാവ് മുങ്ങി; അഞ്ചാലുംമൂട് നിന്നും കാണാതായവരെ പോലീസ് പൊക്കിയത് ആന്ധ്രയിൽ നിന്നും...

കുട്ടികളെയും യുവതിയെയും കൂട്ടി പ്രവീണ്‍ സെക്കന്തരാബാദിലെ ബറൂറാം എന്ന സ്ഥലത്ത് വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹാത്തോടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. വൈകിട്ട് 6 മണിയോടെ അഞ്ചാലുംമൂട് പൊലീസ് ഇവരെ സ്റ്റേഷനിലെത്തിച്ചു. കോടതിയില്‍ ഹാജരാക്കി. യുവതിയും മക്കളും അമ്മയ്ക്കൊപ്പം അമ്ബഴവയലിലെ വീട്ടിലേക്ക് പോയി. ചിറ്റയം അമ്ബഴ വയലില്‍ നിന്നും കാണാതായ യുവതിയെയും മക്കളെയും കാമുകനൊപ്പം ആന്ധ്രാപ്രദേശിലെ സെക്കന്തരാബാദില്‍ നിന്നും പോലീസ് കണ്ടെത്തി.
ചിറ്റുമല കിഴക്കേ കല്ലട സ്വദേശിയായ പ്രവീണി(34)നൊപ്പമാണ് ഇവരെ കണ്ടെത്തിയത്. ഒരു മാസം മുമ്ബാണ് യുവതിയും അഞ്ചിലും മൂന്നിലും പഠിക്കുന്ന ആണ്‍ മക്കളെയും കാണാതായത്. പ്രവീണിന്റെ ഒപ്പമാണ് യുവതി മക്കളെയും കൂട്ടി പോയതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ആദ്യ ഭര്‍ത്താവ് യുവതിയെ ഉപേക്ഷിച്ച് പോയിരുന്നു. രണ്ടാം വിവാഹവും കഴിഞ്ഞിരുന്നു. പ്രവീണും രണ്ട് പ്രാവശ്യം വിവാഹിതനായതാണ്. ചിറ്റയം സ്വദേശിനിയായ രണ്ടാമത്തെ യുവതി ആത്മഹത്യ ചെയ്തതിന്റെ മൂന്നാം ദിവസമാണ് രണ്ട് കുട്ടികളുടെ അമ്മയായ യുവതിയുമായി പ്രവീണ്‍ നാടുവിട്ടത്. കുട്ടികളെ പരീക്ഷയെഴുതാന്‍ പോലും അനുവദിക്കാതെ ഇവര്‍ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.
https://www.facebook.com/Malayalivartha























