പ്രളയത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

പ്രളയത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.പ്രളയ കാരണം സംബന്ധിച്ച് അമിക്കസ്‌ക്യൂറിയുടെ അഭിപ്രായമാണ് കെപിസിസിക്കുള്ളതെന്നും സിപിഎം തകര്‍ക്കപ്പെടേണ്ട പാര്‍ട്ടിയാണെന്ന് അഭിപ്രായമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്നായിരുന്നു അമിക്കസ്‌ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. വിശദമായ അന്വേഷണം വേണമെന്നും ജുഡീഷല്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha























