അയ്യപ്പന്‍ വിശ്വാസം; സുരേഷ് ഗോപിക്ക് കട്ടപിന്തുണയുമായി പി.സി.ജോര്‍ജ് ; സുരേഷ് ഗോപി പാട്ടും പാടി ജയിക്കും

സുരേഷ് ഗോപിക്ക് കട്ടപിന്തുണയുമായി പി.സി.ജോര്‍ജും രംഗത്ത്. നരേന്ദ്ര മോദിയുടെ പൂര്‍ണ പിന്തുണയ്ക്ക് പിന്നാലെ കേരളത്തില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. സുരേഷ് ഗോപിയുടെ പ്രസംഗത്തിന് ദേശീയ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ. ഇന്ന് കളക്ടര്‍ക്ക് താല്കാലിക മറുപടി നല്‍കും. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘന പരാതിയെക്കുറിച്ച് ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപി ഇന്നു കളക്ടര്‍ക്ക് താല്‍ക്കാലിക മറുപടി നല്‍കും. വിശദമായ മറുപടി നല്‍കാന്‍ സമയം ചോദിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നു വൈകിട്ടാണ് അദ്ദേഹം കളക്ടര്‍ക്കു മറുപടി നല്‍കുക.
വിശദമായ മറുപടി നല്‍കുന്നതിന് മുന്‍പ് വിശദമായ നിയമ പരിശോധന ആവശ്യമാണെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്. സുരേഷ് ഗോപിയുടെ പ്രസംഗത്തിന് ദേശീയ നേതൃത്വം പൂര്‍ണ പിന്തുണയാണ് നല്‍കിയിരിക്കുന്നത്. ഡല്‍ഹിയില്‍ ബി.ജെ.പിയുടെ ഉന്നത നിയമജ്ഞരുമായി ആലോചിച്ച ശേഷമാണ് ഈ തീരുമാനമെടുത്തത്. സന്ദേശം സംസ്ഥാന ഘടകത്തിനു കൈമാറും. നല്‍കേണ്ട മറുപടിയുടെ കരട് ഉച്ചയോടെ സംസ്ഥാന നേതൃത്വത്തിനു നല്‍കും.തേക്കിന്‍കാടു നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അയ്യനെന്നും, ശബരിമലയെന്നും പറഞ്ഞത് തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടത്തിനു വിരുദ്ധമാണെന്ന് കാണിച്ചാണ് കളക്ടര്‍ ടി.വി.അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയത്. പ്രഥമദൃഷ്ട്യാ അദ്ദേഹം ചട്ടലംഘനം നടത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha























