അനുപമ ക്രിസ്ത്യാനിയാണെങ്കിൽ ഈ നിമിഷം ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ നിന്ന് രാജിവയ്ക്കണമെന്ന് ബിജെപിയുടെ ബൗദ്ധിക സെൽ തലവൻ ടി ജി മോഹൻ ദാസ്

തൃശ്ശൂര്‍ ജില്ലയില്‍ ഹിന്ദുവിനെ മാത്രമാണ് കളക്ടറായി വെയ്ക്കാറുള്ളതെന്നുo അനുപമ കൃസ്ത്യാനി ആണെങ്കിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ നിന്ന് ഇപ്പോൾ ഈ നിമിഷം രാജി വയ്ക്കണമെന്ന് ടി ജി മോഹൻ ദാസ്.
എന്‍ഡിഎ കണ്‍വന്‍ഷനില്‍ അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിച്ചതിന് സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് തൃശൂര്‍ ജില്ലാ കലക്റ്റര്‍ ടി.വി. അനുപമ ഐഎഎസ് നോട്ടീസ് നല്‍കിയിരുന്നു. ഇത് വിവാദമായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കലക്റ്ററെ വര്‍ഗീയമായ അക്രമണം. ഒരു വിഭാഗം എന്‍ഡിഎ, ബിജെപി അനുകൂല ഗ്രൂപ്പുകളുമാണ് അനുപമ ക്രിസ്ത്യന്‍ ആണെന്ന് പറഞ്ഞ് വ്യാപക പ്രചരണം നടത്തുന്നത്. തൃശ്ശൂർ ജില്ലാ കളക്ടർ എപ്പോഴും ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ സർക്കാർ പ്രതിനിധിയാണ്. അതിനാൽ തൃശ്ശൂർ ജില്ലയിൽ ഹിന്ദുവിനെ മാത്രമാണ് കളക്ടറായി വെയ്ക്കാറുള്ളത്. അനുപമ കൃസ്ത്യാനിയാണെങ്കിൽ ഉടനെ മാറ്റേണ്ടതാണ്
ടി.ജി. മോഹന്‍ദാസ് തന്നെ ട്വിറ്ററിലൂടെ ഈ വിഷയത്തില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. അനുപമ കൃസ്ത്യാനിയാണോ? ആണെങ്കില്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ നിന്ന് രാജിവെയ്ക്കണം. ഇപ്പോള്‍.. ഈ നിമിഷം.എന്നായിരുന്നു മോഹന്‍ദാസിന്റെ ആദ്യ ട്വീറ്റ്.
പിന്നീട് തൃശൂര്‍ ജില്ലാ കലക്റ്റര്‍ എപ്പോഴും ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ സര്‍ക്കാര്‍ പ്രതിനിധിയാണ്. അതിനാല്‍ തൃശൂര്‍ ജില്ലയില്‍ ഹിന്ദുവിനെ മാത്രമാണ് കലക്റ്ററായി വയ്ക്കാറുള്ളത്. ഇതും അനുപമയെ ഉദ്ദേശിച്ചുള്ളതാണെന്ന് ആക്ഷേപം.
https://www.facebook.com/Malayalivartha























