കണ്ണൂരില്‍, റോഡില്‍ കിടന്നു കിട്ടിയ ഒന്നേകാല്‍ ലക്ഷത്തോളം രൂപയ്ക്ക് അവകാശി എത്തിയില്ല; പോലീസ് കോടതിക്ക് പണം കൈമാറി

കളഞ്ഞുകിട്ടിയ പണപ്പൊതി അന്വേഷിച്ച് ഉടമസ്ഥന്‍ എത്താത്തതിനെ തുടര്‍ന്ന് പോലീസ് കോടതിയില്‍ ഹാജരാക്കി.
മാര്‍ച്ച് 13-ന് രാവിലെ കണ്ണൂര്‍ കളക്ടറേറ്റിനു മുന്നില്‍ വച്ച് 1,25,750 രൂപയുടെ പണമടങ്ങിയ പൊതി കളഞ്ഞുകിട്ടിയത് പാതിരിയാട് സ്വദേശി കീഴത്തൂര്‍ മോഹനനാണ്.
അദ്ദേഹം ഈ പണം ഉടന്‍ ടൗണ്‍ പോലീസില്‍ എല്‍പിക്കുകയായിരുന്നു.
കളഞ്ഞുകിട്ടിയ പണത്തെക്കുറിച്ച് പത്രത്തിലൂടെ പോലീസ് പൊതുജനങ്ങളെ അറിയിച്ചു.
എന്നാല്‍ യഥാര്‍ഥ ഉടമ ഇതുവരെ എത്താത്തതിനെ തുടര്‍ന്നാണ് പണം കോടതിയില്‍ ഹാജരാക്കാന്‍ തീരുമാനിച്ചത്.
തളിപ്പറമ്പ് കോടതിക്ക് പോലീസ് പണം കൈമാറി.
https://www.facebook.com/Malayalivartha























