പി.ആര്‍. ശ്രീജേഷ് നേരിട്ടിറങ്ങി തന്റെ പേരിലുള്ള റോഡിലെ മാലിന്യങ്ങള്‍ നീക്കാന്‍!

ഒടുവില്‍ കിഴക്കമ്പലത്ത് തന്റെ പേരിലുള്ള റോഡിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷ് തന്നെ മുന്നോട്ടു വന്നു.
കിഴക്കമ്പലം മാര്‍ക്കറ്റ് ജംഗ്ഷന്‍ മുതല്‍ അച്ചപ്പന്‍ കവല വരെയുള്ള റോഡിനാണ് ശ്രീജേഷിന്റെ പേര് നല്‍കിയിട്ടുള്ളത്.
ഈ റോഡില്‍ മാലിന്യം തള്ളുന്നത് പതിവായതോടെയാണ് ഇന്ത്യന്‍ ഹോക്കിതാരം നേരിട്ട് രംഗത്തിറങ്ങിയത്.
ഓരോ തവണ വീട്ടിലേക്ക് വരുമ്പോഴും വഴിയില്‍ മാലിന്യം കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ശ്രീജേഷ് പറഞ്ഞു. ഈ വിവരം അധികൃതരെ അറിയിച്ചിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് നേരിട്ടിറങ്ങിയത്.
റോഡിനിരുവശത്തും കിടന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘം നീക്കം ചെയ്തു.
രാസമാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും ഓരോ ദിവസവും 'ശ്രീജേഷ് റോഡിലും' സമീപത്തെ പാടശേഖരങ്ങളിലും തള്ളുന്നുണ്ട്. റോഡിന് സമീപത്ത് വീടുകള്‍ കുറവായതിനാല്‍ രാത്രി കാലങ്ങളില്‍ മാലിന്യം തള്ളല്‍ വ്യാപകമാണ്.
നിരവധി പരാതികള്‍ പഞ്ചായത്തിനും പോലീസിനും ഇതു സംബന്ധിച്ച് നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha























